ഷെയ്ഖ് ഹസീനയെ ‘പുറത്താക്കിയ’ സെയ്ന്റ് മാര്‍ട്ടിന്‍ ദ്വീപും യു.എസും തമ്മിലുള്ള ബന്ധമെന്ത്..?


ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയോടെ ദ്വീപിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.എസിനും ചൈനയ്ക്കും ഈ ദ്വീപില്‍ കണ്ണുണ്ട്. ദ്വീപില്‍ വ്യോമതാവളം നിര്‍മിക്കാന്‍ യു.എസിന് പദ്ധതിയുണ്ടെന്ന് മുന്‍പും ഹസീന ആരോപിച്ചിരുന്നു.


Source link

Exit mobile version