ബലപരീക്ഷണബോധ്യങ്ങൾ
ബലപരീക്ഷണബോധ്യങ്ങൾ – Ramayanam | ജ്യോതിഷം | Astrology | Manorama Online
ബലപരീക്ഷണബോധ്യങ്ങൾ
എം.കെ.വിനോദ് കുമാർ
Published: August 12 , 2024 09:44 AM IST
1 minute Read
രാവണന്റെ ആക്രമണവീര്യത്തിൽ പതറി വാനരന്മാർ ശ്രീരാമചന്ദ്രന്റെ കാൽക്കൽ അഭയംതേടുന്നു.
ഗരുഡന്റെ വരവോടെ നാഗാസ്ത്രബന്ധനം ക്ഷണനേരത്തിൽ ഇല്ലാതെയായി. ഏഴു സമുദ്രങ്ങളും ഏഴു പർവതങ്ങളും കടന്ന് സുവർണാദ്രിപോലെയാണ് സർപ്പനാശകനായ ഗരുഡൻ പറന്നെത്തിയത്. ഇന്ദ്രജിത്ത് വീട്ടിലെത്തുംമുൻപേ വാനരപ്പട വീണ്ടും യുദ്ധത്തിനിറങ്ങിയെന്ന വാർത്ത രാവണനെ അദ്ഭുതപ്പെടുത്തുന്നു. സേനാനായകരിലൊരാളായ ധൂമ്രാക്ഷനാണ് പടനയിക്കാനുള്ള നിയോഗം. ഹനൂമാനെ ഗദകൊണ്ടു ഹനിക്കാമെന്നു ധരിച്ച് അത്യധികം ആത്മവിശ്വാസത്തോടെ പോരാടിയ അയാൾ ഹനൂമാന്റെ ഏറുകൊണ്ട് ചാകുന്നു.
അടുത്തതായി പടനയിച്ചെത്തുന്നത് വജ്രദംഷ്ട്രനാണ്. അംഗദനാൽ അയാൾക്കു മൃത്യുലോകം. പിന്നാലെ പടനയിച്ചെത്തിയ അകമ്പനനെ ഹനൂ മാൻ കാലപുരിക്കയച്ചു. നീലനുമായുള്ള ദ്വന്ദ്വയുദ്ധത്തിൽ പ്രഹസ്തനും മരിക്കുന്നതോടെ രാവണൻ വല്ലാതെ പതറുന്നു. ആയിരം കുതിരകളെ പൂട്ടിയ തേരിൽ രാവണന്റെ വരവാണ്. തനിക്കുനേരെ വരുന്ന വീരന്മാർ ആരെല്ലാമെന്ന് ശ്രീരാമചന്ദ്രൻ വിഭീഷണനോട് ആരായുന്നു. രാവണന്റെ ആക്രമണവീര്യത്തിൽ പതറി വാനരന്മാർ ശ്രീരാമചന്ദ്രന്റെ കാൽക്കൽ അഭയംതേടുന്നു. രാവണനോടു യുദ്ധത്തിന് അനുമതി തേടുന്ന ലക്ഷ്മണനെ ശ്രീരാമൻ തൽക്കാലം വേണ്ടെന്നു നിരുത്സാഹപ്പെടുത്തുകയാണ്.
തേർത്തടത്തിൽ ചാടിക്കയറി രാക്ഷസരാജനെ പ്രഹരിച്ച ഹനൂമാൻ തിരിച്ചടിയേറ്റ് മോഹാലസ്യപ്പെട്ടു. തന്നോടേറ്റ നീലനെയും രാവണൻ വീഴ്ത്തി. വേൽ ശരീരത്തിലേറ്റ് ലക്ഷ്മണനും നിലംപതിക്കുന്നു. രാവണൻ ശ്രമിച്ചിട്ട് അനക്കാനാവാത്ത ലക്ഷ്മണന്റെ ശരീരം ഹനൂ മാൻ അനായാസേന തോളിലേറ്റി. രാമനു തുല്യമായ ശക്തിയോടെ രാവണനും പൊരുതുകയാണ്. സമുദ്രം ഇളകിമറിയുന്നത്ര ഘോരയുദ്ധം. വിജയം നിശ്ചയമായ വേളയിലും ശ്രീരാമൻ രാവണനെ തൽക്കാലം വിട്ടയക്കുകയാണ്.
English Summary:
Hanuman’s Unwavering Strength: Defeating Commanders in the Battle against Ravana
5a9k6re838smo0au1vlkijgtqs 30fc1d2hfjh5vdns5f4k730mkn-list mo-astrology-karkidakam vinodkumar-m-k mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-religion-karkidaka-masam-2024
Source link