CINEMA

സിനിമയെ വെല്ലുന്ന സ്റ്റണ്ടുമായി ടോം ക്രൂസ് ഒളിംപിക്സ് സമാപന വേദിയിൽ; വിഡിയോ

സിനിമയെ വെല്ലുന്ന സ്റ്റണ്ടുമായി ടോം ക്രൂസ് ഒളിംപിക്സ് സമാപന വേദിയിൽ; വിഡിയോ | Tom Cruise Olympics

സിനിമയെ വെല്ലുന്ന സ്റ്റണ്ടുമായി ടോം ക്രൂസ് ഒളിംപിക്സ് സമാപന വേദിയിൽ; വിഡിയോ

മനോരമ ലേഖകൻ

Published: August 12 , 2024 09:26 AM IST

1 minute Read

ടോം ക്രൂസ്

ഒളിംപിക്സ് സമാപനച്ചടങ്ങിലും ഹോളിവുഡ് സ്റ്റൈൽ ആക്‌ഷൻ പ്രകടവുമായി സൂപ്പർതാരം ടോം ക്രൂസ്. പതിവുപോലെ തന്നെ ഡ്യൂപ്പുകളുടെ സഹായമില്ലാതെ ശ്വാസമടിക്കിപ്പിടിച്ച് കാണാവുന്ന സാഹസിക രംഗങ്ങളുമായാണ് ക്രൂസ് വേദിയില്‍ എത്തിയത്.

ടോം ക്രൂസ് സ്റ്റേഡിയത്തിനു മുകളിൽനിന്നും പറന്നിറങ്ങുകയായിരുന്നു. അരയിൽ പ്രത്യേക റോപ്പ് ഘടിപ്പിച്ചായിരുന്നു അദ്ദേഹം വേദിയിലേക്കു ചാടിയിറങ്ങിയത്. അത്‍ലീറ്റുകൾക്കിടയിലൂടെ ഷെയ്ക് ഹാൻഡ് നൽകിയാണ് ക്രൂസ് വേദിയിലേക്കെത്തിയത്. തുടർന്ന് സ്പോർട്സ് ബൈക്കിൽ ഒളിംപിക് പതാകയുമായി വേദി വിട്ടു. 

ബൈക്കിൽ യാത്ര തുടങ്ങിയ ക്രൂസ്, വിമാനത്തിൽ കയറി യുഎസിലെ ഹോളിവുഡിലേക്ക് പതാക എത്തിക്കുന്നതായിരുന്നു അടുത്ത ദൗത്യം. അതിനായി വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി നേരെയൊരു ചാട്ടം.

ഇതിനു മുമ്പ് 2004ൽ ഏതെന്‍സില്‍ നടന്ന ഒളിംപിക്സിൽ ഉദ്ഘാടനച്ചടങ്ങിലും ടോം ക്രൂസ് പങ്കെടുത്തിരുന്നു. 

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-tomcruise icsv1pv4gu0bbrn7h1tn9a3sq mo-sports-athletics-olympics mo-entertainment-common-hollywoodnews f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button