കേരള ടീം പുറപ്പെട്ടു

ആലുവ: സ്വീഡനിലെ ഗോഥൻബർഗിൽ നാളെ മുതൽ 25 വരെ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽനിന്ന് 13 കായിക താരങ്ങൾ പങ്കെടുക്കും. മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്വന്തം ചെലവിലാണു താരങ്ങൾ പങ്കെടുക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട കായിക താരങ്ങളെ മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് അസോസിയേഷൻ യാത്രയാക്കി.
Source link