KERALAMLATEST NEWS
ഫുട്‌ബോൾ കളിക്കിടെ ബോൾ കൊണ്ടു; വിദ്യാർത്ഥി വീണ് മരിച്ചു

തൃശൂർ: ഫുട്ബാൾ കളിക്കിടെ ബോൾ കൊണ്ടുള്ള ആഘാതത്തെത്തുടർന്ന് കോളേജ് വിദ്യാർത്ഥി മരിച്ചു. സെന്റ് തോമസ് കോളേജ് ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് തൃശൂർ മണ്ണുത്തി പെൻഷൻ മൂലയിലെ ടർഫിൽ കളിച്ചു കൊണ്ടിരിക്കേയായിരുന്നു സംഭവം.
ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്ത് വയറിൽ ഇടിച്ചിരുന്നു. പരിക്കേറ്റ മാധവിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Source link