പാദരക്ഷാ വ്യവസായത്തിന് ഉണർവേകി ഫുട്വെയർ ഫെയർ

ന്യൂഡൽഹി: കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്വെയർ ഇൻഡസ്ട്രീസ് (സിഐഎഫ്ഐ) നേതൃത്വത്തിൽ ആരംഭിച്ച ഇന്ത്യ ഇന്റർനാഷണൽ ഫുട്വെയർ ഫെയറിന്റെ (ഐഐഎഫ്എഫ്) എട്ടാമത് എഡിഷൻ സമാപിച്ചു. ഡൽഹിയിലെ പ്രഗതി മൈതാനിയിലായിരുന്നു ഫെയർ. പാദരക്ഷാ വ്യവസായത്തിലെ പ്രശസ്തിയാർജിച്ച ഈ ബി ടു ബി ഇവന്റിൽ പുതിയ ഡിസൈനുകളും ഉത്പന്നങ്ങളും പ്രദർശിപ്പിക്കാൻ പ്രദർശകർക്കു മികച്ച അവസരങ്ങളുണ്ടായിരുന്നു. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്വെയർ ഇൻഡസ്ട്രീസ് പ്രതിനിധികൾ, ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ലോകമെന്പാടുമുള്ള 200ൽ പരം പ്രദർശകരാണ് ഇവന്റിൽ ഒത്തുചേർന്നത്. മാർക്കറ്റ് ട്രെൻഡുകൾ, ഡിജിറ്റൽ മാറ്റങ്ങൾ, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിങ്ങനെ പ്രധാന വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരുടെ സെമിനാറുകളും ഉണ്ടായിരുന്നു. വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാർ, വാങ്ങൽ ശേഷിയുള്ള ഉപഭോക്താക്കൾ, ബിസിനസ് പങ്കാളികൾ എന്നിവരെ നേരിൽക്കാണാനും ബന്ധം സ്ഥാപിക്കാനും ഇവന്റിൽ അവസരമുണ്ടായിരുന്നു. ഇവന്റിന്റെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പീയൂഷ് ഗോയൽ നിർവഹിച്ചു.
കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്വെയർ ഇൻഡസ്ട്രീസ് ഇന്ത്യയിലെ മുൻനിര പാദരക്ഷാ നിർമാതാക്കളെയും ഡീലർമാരെയും അസംസ്കൃത വസ്തുക്കളുടെ വിതരണക്കാരെയും പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ്. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനും കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്വെയർ ഇൻഡസ്ട്രീസും വർഷം തോറും സംഘടിപ്പിക്കുന്ന പാദരക്ഷാ വ്യവസായത്തിന്റെ പ്രമുഖ വ്യാപാരമേളയാണ് ഇന്ത്യ ഇന്റർനാഷണൽ ഫുട്വെയർ ഫെയർ.

Source link