WORLD

ബംഗ്ലാദേശിൽ നീതിക്കായി ലക്ഷങ്ങളുടെ ന്യൂനപക്ഷ റാലി


ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഷേ​​​ഖ് ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ ഹി​​​ന്ദു​​​ക്ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ൽ വൻ പ്രതിഷേധം. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ലും ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ചി​​​റ്റ​​​ഗോം​​​ഗി​​​ലും ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന റാ​​​ലി​​​ക​​​ളി​​​ൽ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ടം വീ​​​ണ അ​​​ഞ്ചാം തീ​​​യ​​​തി മു​​​ത​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട 205 സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ 64 ജി​​​ല്ല​​​ക​​​ളി​​​ൽ 52ലും ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ അ​​​ക്ര​​​മം നേ​​​രി​​​ട്ടു. ഹ​​​സീ​​​ന​​​യു​​​ടെ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളാ​​​യ ര​​​ണ്ടു ഹൈ​​​ന്ദ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റു ക​​​ണ​​​ക്കി​​​നു ഹൈ​​​ന്ദ​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ഹൈ​​​ന്ദ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും ഇ​​​ന്ത്യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ശ​​​നി​​​യാ​​​ഴ്ച ചി​​​റ്റ​​​ഗോം​​​ഗി​​​ലെ ചി​​​രാ​​​ഗി പ​​​ഹാ​​​ർ ച​​​ത്വ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ ഏ​​​ഴു ല​​​ക്ഷ​​​ത്തോ​​​ളം ഹൈ​​​ന്ദ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സെ​​​ൻ​​​ട്ര​​​ൽ ധാ​​​ക്ക​​​യി​​​ലെ ഷാ​​​ബാ​​​ഗി​​​ൽ റാ​​​ലി മൂ​​​ലം മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ഗ​​​താ​​​ഗ​​​തം നി​​​ല​​​ച്ചു. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങളോട് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​സ്‌​​​ലിം​​​ക​​​ളും റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ അ​​​തി​​​വേ​​​ഗം വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​നാ​​​യി പ്ര​​​ത്യേ​​​ക ട്രൈ​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക, പാ​​​ർ​​​ല​​​മെ​​​ന്‍റ് സീ​​​റ്റി​​​ന്‍റെ പ​​​ത്തു ശ​​​ത​​​മാ​​​നം ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തി​​​നു സം​​​വ​​​ര​​​ണം ചെ​​​യ്യു​​​ക, ന്യൂ​​​ന​​​പ​​​ക്ഷ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ റാ​​​ലി​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലും ബയുകെയിലും സ​​​മാ​​​ന റാ​​​ലി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റി. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​നെ ന​​​യി​​​ക്കു​​​ന്ന പ്ര​​​ഫ. മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ ശ​​​നി​​​യാ​​​ഴ്ച അ​​​പ​​​ല​​​പി​​​ച്ചു. ഹി​​​ന്ദു, ക്രി​​​സ്ത്യ​​​ൻ, ബു​​​ദ്ധ​​​മ​​​ത ന്യൂ​​​ന​​​പ​​​ക്ഷ കു​​​ടും​​​ബ​​​ങ്ങ​​​ളെ അ​​​ക്ര​​​മ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മു​​​ന്നി​​​ൽ​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


Source link

Related Articles

Back to top button