KERALAMLATEST NEWS
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

മലപ്പുറം: നടനും കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നിരവധിപേരാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തിയത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഉല്ലാസിന് രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും. ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമാണ് ഉല്ലാസ് മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്.
Source link