ASTROLOGY

രാമായണസംഗീതാമൃതം ഇരുപത്തിയേഴാം ദിനം – നാരദ സ്‌തുതി 2

രാമായണസംഗീതാമൃതം ഇരുപത്തിയേഴാം ദിനം – നാരദ സ്‌തുതി 2 – Ramayanam | Manoramaonline

രാമായണസംഗീതാമൃതം ഇരുപത്തിയേഴാം ദിനം – നാരദ സ്‌തുതി 2

മനോരമ ലേഖകൻ

Published: August 11 , 2024 09:42 AM IST

1 minute Read

പൂർണ ചന്ദ്രാനനനും കാരുണ്യമാകുന്ന അമൃതം നിറഞ്ഞ കടലുമായ രാമദേവനെ നാരദമഹർഷി ആവോളം സ്തുതിക്കുന്നു.

അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിലെ യുദ്ധകാണ്ഡത്തിലെ സുപ്രധാന രംഗമാണ് കുംഭകർണവധം. അതിരൂക്ഷ യുദ്ധത്തിനൊടുവിൽ കുംഭകർണൻ രാമബാണമേറ്റ് നിലംപതിക്കുന്നു. സകല ദേവന്മാരും താപസന്മാരും യക്ഷ–ഗന്ധർവ–അപ്സരസ്സുകളും ഭക്ത്യാദരപൂർവം പുഷ്പവൃഷ്ടി ചെയ്യുന്നു. പൂർണ ചന്ദ്രാനനനും കാരുണ്യമാകുന്ന അമൃതം നിറഞ്ഞ കടലുമായ രാമദേവനെ നാരദമഹർഷി ആവോളം സ്തുതിക്കുന്നു. ”ദുഃഖ സുഖാദികൾ എല്ലാം കൈക്കൊണ്ട് മനുഷ്യരൂപം ധരിച്ചു ശുദ്ധതത്വജ്ഞാനസ്വരൂപനായ് സത്യസ്വരൂപനായി സർവലോകേശനായ് സത്വപ്രധാനഗുണപ്രിയനായ് വിളങ്ങുന്ന ഹേ രഘുപതേ അങ്ങയെ ഞാൻ നമസ്‌കരിക്കുന്നു.നിന്റെ പ്രസാദമല്ലാതെ മറ്റൊന്നിനും ബോധമുളവാക്കുവാനും ആകുകയില്ല. അല്ലയോ ചിദ് പുരുഷപ്രഭോ. നിന്റെ കൃപാവൈഭവം എപ്പോഴും എന്നുള്ളിൽ വാഴിക്കേണമേ” ഇപ്രകാരം നാരദ സ്‌തുതി തുടരുന്നു.സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. ആലാപനം വി കൃഷ്ണകുമാർ. കീബോഡ് പ്രോഗ്രാമിങ് ഓർക്കസ്‌ട്രേഷൻ റിക്കോഡിങ് അനിൽ കൃഷ്‌ണ.

തയാറാക്കിയത് അനിൽ കൃഷ്‌ണ.

English Summary:
Unveiling Day 27 of Ramayana Sangeetamritham: A Melodic Journey

mo-literature-ramayanam 30fc1d2hfjh5vdns5f4k730mkn-list mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-karkidaka-masam-2024 mo-religion-ramayana-masam-2024 75f1os9vi239dihgn1rph05ndh


Source link

Related Articles

Back to top button