വയനാട്ടില്‍ സ്കില്ലിംഗ് സെന്റര്‍ തുടങ്ങാൻ ജെയിന് യൂണിവേഴ്സിറ്റി

കൊച്ചി: വയനാട്ടില്‍ അന്താരാഷ്ട്ര സ്കില്ലിംഗ് സെന്റര്‍ സ്ഥാപിക്കുമെന്ന് ജെയിന് യൂണിവേഴ്സിറ്റി. പ്രകൃതിക്ഷോഭത്തിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ വയനാട്ടില്‍നിന്നുള്ള പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. പ്രകൃതിദുരന്തത്തില്‍ ഉറ്റവരെയും ജീവിതമാര്‍ഗവും നഷ്ടമായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി പ്രഖ്യാപിച്ചതെന്ന് ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു.
സ്കില്ലിംഗ് സെന്റര്‍ പദ്ധതിക്കു പുറമെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവനയായി നല്‍കും. വയനാട് ദുരിതബാധിതമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Source link