തിരുവനന്തപുരം: നാലു തെക്കൻ ജില്ലകളിലെ ക്ഷീരകർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടു മൂന്നു പുതിയ പദ്ധതികളുമായി മിൽമയുടെ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ. നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽ ക്ഷീര വികസന, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ’ക്ഷീര സുമംഗലി’, ക്ഷീര സൗഭാഗ്യ, ’സാന്ത്വന സ്പർശം’ എന്നീ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ വർഷം വേനൽക്കാലത്ത് ടിആർസിഎംപിയു നടപ്പിലാക്കിയ ’ഹീറ്റ് ഇൻഡക്സ് ക്യാറ്റിൽ ഇൻഷ്വറൻസ്’ പദ്ധതിയുടെ നഷ്ടപരിഹാരത്തുകയായി ലഭിച്ച 1.18 കോടി രൂപയുടെ യൂണിയൻതല വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ആൻസലൻ എംഎൽഎ അധ്യക്ഷനായി. ക്ഷീരകർഷകരുടെ പെണ്മക്കൾക്ക് അല്ലെങ്കിൽ ക്ഷീരകർഷകയ്ക്ക് 10,000 രൂപ വീതവും വിധവകളായ ക്ഷീരകർഷകരുടെ പെണ്മക്കൾക്ക് 25000 രൂപ വീതവും വിവാഹ ധനസഹായമായി നൽകുന്ന പദ്ധതിയാണ് ’ക്ഷീര സുമംഗലി’.
ക്ഷീരകർഷകരുടെ പെണ്‍കുഞ്ഞുങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നല്കുന്ന പദ്ധതിയാണ് ’ക്ഷീര സൗഭാഗ്യ’. ഗുരുതരരോഗ ബാധിതരായ ക്ഷീരകർഷകർക്ക് ചികിത്സാ ധനസഹായം നൽകുന്ന പദ്ധതിയാണ് ’സാന്ത്വന സ്പർശം’. ടിആർസിഎംപിയു ചെയർമാൻ മണി വിശ്വനാഥ്, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി. കെ. രാജ്മോഹൻ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ടിആർസിഎംപിയു മാനേജിംഗ് ഡയറക്ടർ ഡോ. പി. മുരളി, ടിആർസിഎംപിയു ഭരണസമിതി അംഗങ്ങൾ, അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കന്പനി ഓഫ് ഇന്ത്യ റീജണൽ മാനേജർ എസ്. വരുണ്‍, എയിംസ് ഇൻഷ്വറൻസ് ബ്രോക്കിംഗ് ലിമിറ്റഡിന്റെ പ്രതിനിധി എം. ജോസ് സൈമണ്‍ എന്നിവരും സന്നിഹിതരായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്ഷീരകർഷകർക്ക് പുതിയ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിക്കും.

Source link