സ്പാനിഷ് മസാല
പാരീസ്: സെർജിയോ കമെയോ എക്സ്ട്രാ ടൈമിൽ നേടിയ രണ്ടു ഗോളുകളിൽ സ്പെയിൻ പാരീസ് ഒളിന്പിക്സ് പുരുഷ ഫുട്ബോളിൽ സ്വർണമെഡൽ സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ സ്പെയിൻ 5-3ന് ആതിഥേയരായ ഫ്രാൻസിനെ തോൽപ്പിച്ചു. 100, 120+1 മിനിറ്റുകളിലാണ് കമെയോയുടെ ഗോളുകൾ. 1992 ബാഴ്സലോണ ഒളിന്പിക്സിനുശേഷം സ്പെയിൻ നേടുന്ന ഒളിന്പിക് സ്വർണമാണ്. 11-ാം മിനിറ്റിൽ എൻസോ മില്ലോറ്റ് ഫ്രാൻസിനെ മുന്നിലെത്തിച്ചു. 18, 25 മിനിറ്റുകളിൽ ഗോൾ നേടിയ ഫെർമിൻ ലോപസ് സ്പെയിനു ലീഡ് നൽകി. 28-ാം മിനിറ്റിൽ അലക്സ് ബയ്ന ലാ റോഹാസിന്റെ ലീഡ് ഉയർത്തി. ജയം ഉറപ്പിച്ച് സ്പെയിനിന്റെ വല രണ്ടാം പകുതി കുലുക്കി. 79-ാം മിനിറ്റിൽ മാഗ്നസ് അകലിയൂഷ് ഫ്രാൻസിനായി ഒരു ഗോൾ മടക്കി. ജീൻ ഫിലിപ്പ് മറ്റേറ്റ 90+3-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി മത്സരം എക്സ്ട്രാ ടൈമിലെത്തിച്ചു.
എക്സ്ട്രാ ടൈമിൽ ഫ്രാൻസ് മികച്ച പ്രകടനം പുറത്തെടുത്തു തുടങ്ങിയെങ്കിലും 83-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കമെയോയുടെ മികച്ച രണ്ടു ഫിനിഷിംഗുകൾ ഫ്രാൻസിനെ തകർത്തു. 1984 ലോസ് ആഞ്ചലസ് ഒളിന്പിക്സിനുശേഷം ഒളിന്പിക് സ്വർണമെഡൽ എന്ന ഫ്രാൻസിന്റെ മോഹമാണ് തകർന്നത്. സൂപ്പർ സ്പെയിൻ പുരുഷ യൂറോ കപ്പ് (2024), വനിതകളുടെ ലോകകപ്പ് (2023), പുരുഷന്മാരുടെ യുവേഫ നേഷൻസ് ലീഗ് (2023), വനിതകളുടെ നേഷൻസ് ലീഗ് (2024), അണ്ടർ 19 പുരുഷ യൂറോ കപ്പ് (2024), വനിതകളുടെ അണ്ടർ 19 യൂറോ കപ്പ് (2024) ഇതെല്ലാം സ്പെയിനിനു സ്വന്തം.
Source link