തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ കാറ്റ് ചെറുതായി സജീവമായ സാഹചര്യത്തിൽ രണ്ട് ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.കേരള തീരത്ത് ഉയർന്ന തിരമാലയെ തുടർന്നുള്ള കടലാക്രമണ സാദ്ധ്യതയുണ്ടെന്ന് സമുദ്ര പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.
Source link