നി​ക്ക​രാ​ഗ്വയിൽ ഏ​ഴു വൈ​ദി​ക​രെ അ​റ​സ്റ്റ് ​ചെ​യ്തു നാ​ടു​ക​ട​ത്തി


റോം: ​സ​​ഭാ​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ൾ തു​​ട​​രു​​ന്ന മ​​ധ്യ​​അ​​മേ​​രി​​ക്ക​​ൻ രാ​ജ്യ​മാ​യ നി​​ക്ക​​രാ​​ഗ്വ​​യി​​ലെ ഡാ​നി​യ​ൽ ഒ​ർ​ട്ടേ​ഗ ഭ​ര​ണ​കൂ​ടം ഏ​​ഴു വൈ​​ദി​​ക​​രെ​ക്കൂ​ടി അ​​റ​​സ്റ്റ് ചെ​​യ്ത് നാ​ടു​ക​ട​ത്തി. ​മ​​ത്ത​​ഗാ​​ൽ​​പ, എ​​സ്തേ​​ലി എ​​ന്നീ രൂ​​പ​​ത​​ക​​ളി​​ൽ​പ്പെ​​ട്ട​​ വി​​ക്‌​ട​​ർ ഗോ​​ദോ​​യ്, ഹ​​യി​​റൊ പ്ര​​വീ​​യ, സി​​ൽ​​വി​​യ റൊ​​മേ​​രൊ, എ​​ദ്ഗാ​​ർ സ്കാ​​സ, ഹാ​​ർ​​വി​​ൻ തോ​​റെ​​സ്, ഉ​​ലീ​​സെ​​സ് വേ​​ഗ, മ​​ർ​​ലോ​​ൻ വെ​​ലാ​​സ്ക്കെ​​സ് എ​​ന്നീ വൈ​​ദി​​ക​​രെ​യാ​ണു നാ​ടു​ക​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​നു നാ​​ടു​​ക​​ട​​ത്ത​​പ്പെ​​ട്ട ഈ ​​വൈ​​ദി​​ക​​ർ എ​​ട്ടി​ന് റോ​​മി​​ലെ​​ത്തി.

ഇ​​ത് അ​​ഞ്ചാം ത​​വ​​ണ​​യാ​​ണു നി​​ക്ക​​രാ​​ഗ്വ വൈ​​ദി​​ക​​രെ നാ​​ടു​​ക​​ട​​ത്തു​​ന്ന​​ത്. 2022 ഒ​​ക്‌​ടോ​​ബ​​റി​​ലും 2023 ഫെ​​ബ്രു​​വ​​രി​​യി​​ലും ര​​ണ്ടു​സം​​ഘം വൈ​​ദി​​ക​​ർ അ​​മേ​​രി​​ക്ക​​ൻ ഐ​​ക്യ​​നാ​​ടു​​ക​​ളി​​ലേ​​ക്കും 2023 ഒ​​ക്‌​ടോ​​ബ​​റി​​ലും 2024 ജ​​നു​​വ​​രി​​യി​​ലു​​മാ​​യി മ​​റ്റു ര​​ണ്ടു​സം​​ഘം വൈ​​ദി​​ക​​ർ റോ​​മി​​ലേ​​ക്കും നാ​​ടു​​ക​​ട​​ത്ത​​പ്പെ​​ട്ടി​​രു​​ന്നു. റോ​​മി​​ലേ​​ക്ക് അ​​യ​​ക്ക​​പ്പെ​​ട്ട​​വ​​രി​​ൽ റൊ​​ളാ​​ന്തൊ ആ​​ൽ​​വ​​രെ​​സ്, ഇ​​സി​​ദോ​​റൊ മോ​​റ എ​​ന്നീ ര​​ണ്ടു മെ​​ത്രാ​​ന്മാ​​രും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.


Source link
Exit mobile version