WORLD

ബംഗ്ലാദേശ് ചീഫ് ജസ്റ്റീസിനെ വിദ്യാർഥികൾ രാജിവയ്പിച്ചു


ധാ​​​ക്ക: വി​​​ദ്യാ​​​ർ​​​ഥി ​​​പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ അ​​​ന്ത്യ​​​ശാ​​​സ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശ് സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഒ​​​ബെ​​​യ്ദു​​​ൾ ഹ​​​സ​​​ൻ രാ​​​ജി​​​വ​​​ച്ചു. ഷേ​​​ഖ് ഹ​​​സീ​​​ന ഭ​​​ര​​​ണ​​​കൂ​​​ടം വീ​​​ണ് അ​​​ഞ്ചാം ദി​​​ന​​​മാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ രാ​​​ജി. ചീ‌​​​ഫ് ജ​​​സ്റ്റീ​​​സ് ഇ​​​ന്ന​​​ലെ ഫു​​​ൾ കോ​​​ർ​​​ട്ട് യോ​​​ഗം വി​​​ള​​​ച്ച​​​താ​​​ണ് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. യോ​​​ഗം ജു​​​ഡീ​​​ഷ​​​ൽ അ​​​ട്ടി​​​മ​​​റി​​​യാ​​​ണ് എ​​​ന്നാ​​​രോ​​​പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ചെ​​​യ്തു. ജു​​​ഡീ​​​ഷ​​​റി സം​​​വി​​​ധാ​​​നം പു​​​നഃസം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹ​​​സീ​​​ന​​​യു​​​ടെ അ​​​വാ​​​മി ലീ​​​ഗ് പാ​​​ർ​​​ട്ടി​​​യോ​​​ടു വി​​​ധേ​​​യ​​​ത്വ​​​മു​​​ള്ള ചീ​​​ഫ് ജ​​​സ്റ്റീ​​​സും മ​​​റ്റ് ജ​​​ഡ്ജി​​​മാ​​​രും ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​ക്ക​​​കം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​​ന്ത്യ​​​ശാ​​​സ​​​നം ന​​​ല്കി. ഫു​​​ൾ കോ​​​ർട്ട് യോ​​​ഗം റ​​​ദ്ദാ​​​ക്കി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഒ​​​രുമ​​​ണി​​​യോ​​​ടെ രാ​​​ജി​​​ക്ക​​​ത്ത് ന​​​ല്കി. ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​യ​​​മ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​ദ​​​വി​​​യു​​​ള്ള നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ക​​​ൻ പ്ര​​​ഫ. ആ​​​സി​​​ഫ് ന​​​സ​​​റു​​​ള്ളി​​​നാ​​​ണ് ക​​​ത്ത് ന​​​ല്കി​​​യ​​​ത്. അ​​​ദ്ദേ​​​ഹം പ്ര​​​സി​​​ഡ​​​ന്‍റി​​​നു കൈ​​​മാ​​​റു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ട​​​തി​​​വ​​​ള​​​പ്പി​​​ലെ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സൈ​​​നി​​​ക​​​രും വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ട്ടു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശാ​​​ന്ത​​​രാ​​​ക​​​ണ​​​മെ​​​ന്നും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും സൈ​​​ന്യം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ൻ ജ​​​ഡ്ജി​​​മാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് രാ​​​ജി​​​യെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഹ​​​സ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ മ​​​റ്റു ജ​​​ഡ്ജി​​​മാ​​​രു​​​ടെ രാ​​​ജിക്കാ​​​ര്യം അ​​​വ​​​ർത​​​ന്നെ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഷേ​​​ഖ് ഹ​​​സീ​​​ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം രാ​​​ജി​​​വ​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത് തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ്. നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ സാ​​​ന്പ​​​ത്തി​​​ക​​​വി​​​ദ​​​ഗ്ധ​​​ൻ പ്ര​​​ഫ. മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ വ്യാ​​​ഴാ​​​ഴ്ച അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. രാ​​​ജ്യ​​​ത്ത് ക്ര​​​മ​​​സ​​​മാ​​​ധാ​​​നം പു​​​നഃസ്ഥാ​​​പി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​നാ​​​ണ് പ്ര​​​ഫ. യൂ​​​നു​​​സി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം. ഹസീന തിരിച്ചുവരുമെന്ന് മകൻ ല​​​ണ്ട​​​ൻ: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ലു​​​ട​​​ൻ ഷേ​​​ഖ് ഹ​​​സീ​​​ന രാ​​​ജ്യ​​​ത്ത് ത​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന് അ​​​വ​​​രു​​​ടെ മ​​​ക​​​ൻ സ​​​ജീ​​​ബ് വാ​​​സെ​​​ദ് ജോ​​​യ്. ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള ഹ​​​സീ​​​ന ബ്രി​​​ട്ട​​​ൻ, സൗ​​​ദി, യു​​​എ​​​ഇ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ അ​​​ഭ​​​യ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ കിം​​​വ​​​ദ​​​ന്തി​​​ക​​​ളാ​​​ണ്. എ​​​വി​​​ടെ​​​യും അ​​​പേ​​​ക്ഷ ന​​​ല്കി​​​യി​​​ട്ടി​​​ല്ല. ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക​​​യാ​​​ണ് അ​​​മ്മ​​​യു​​​ടെ ല​​​ക്ഷ്യം. അ​​​മ്മ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ​​​ത്തി​​​യാ​​​ൽ വീ​​​ണ്ടും രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങു​​​മോ എ​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​​പ്പോ​​​ഴ​​​ത്തെ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ അ​​​മ്മ വ​​​ള​​​രെ നി​​​രാ​​​ശ​​​യി​​​ലാ​​​ണ്. സ്വ​​​ത​​​ന്ത്ര​​​വും സു​​​താ​​​ര്യ​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നാ​​​ൽ അ​​​വാ​​​മി ലീ​​​ഗ് ജ​​​യി​​​ക്കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട് -യു​​​എ​​​സി​​​ലു​​​ള്ള ജോ​​​യ് ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു.


Source link

Related Articles

Back to top button