KERALAMLATEST NEWS

ഓണക്കച്ചവടം ലാക്കാക്കി തമിഴ്‌നാടിന്റെ കുതന്ത്രം,​ വില കുറഞ്ഞത് കുത്തനെ,​ നേട്ടം ഇവർക്ക് മാത്രം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​യി​റ​ച്ചി​ ​വി​ല​ ​കു​റ​ഞ്ഞെ​ങ്കി​ലും,​ഹോ​ട്ട​ലു​ക​ളി​ലെ​ ​ചി​ക്ക​ൻ​ ​വി​ഭ​വ​ങ്ങ​ൾ​ക്ക് ​പൊ​ള്ളു​ന്ന​ ​വി​ല​യാ​ണ്.​ ​മൂ​ന്ന് ​പീ​സ് ​അ​ട​ങ്ങു​ന്ന​ ​ഒ​രു​ ​പ്ളേ​റ്റ് ​ചി​ക്ക​ൻ​ ​ക​റി​ക്ക് ​ഹോ​ട്ട​ലു​ക​ളി​ൽ​ 120​-160​ ​രൂ​പ​ ​കൊ​ടു​ക്ക​ണം.​ ​ഫ്രൈ​ക്ക് 200.​ ​ര​ണ്ടു​ ​പീ​സ് ​അ​ട​ങ്ങു​ന്ന​ ​ബി​രി​യാ​ണി​ക്ക് 160​ന് ​മു​ക​ളി​ൽ.
ഒ​രു​ ​കി​ലോ​ ​കോ​ഴി​യി​റ​ച്ചി​ക്ക് ​ഇ​പ്പോ​ൾ​ 90​-​ 95​ ​രൂ​പ​യാ​ണ്.​ ​ര​ണ്ട് ​മാ​സം​ ​മു​ൻ​പ് ​ഇ​ത് 180​ ​-200​ ​രൂ​പ​വ​രെ​യാ​യി​രു​ന്നു.​ ​അ​ന്ന് ​ചി​ക്ക​ൻ​ ​വി​ല​ 200​ലെ​ത്തി​യ​പ്പോ​ൾ​ ​കൂ​ട്ടി​യ​ ​നി​ര​ക്ക് ​ഹോ​ട്ട​ലു​ക​ൾ​ ​തു​ട​രു​ക​യാ​ണ്.​ ​ബേ​ക്ക​റി​ക​ളി​ലും​ ​കൂ​ട്ടി​യ​ ​വി​ല​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.

വി​ഭ​വ​ങ്ങ​ളു​ടെ​ ​അ​ള​വും​ ​വി​ല​യും​ ​തീ​രു​മാ​നി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ഹോ​ട്ട​ൽ​ ​ഉ​ട​മ​ക​ൾ​ക്കാ​ണ്.​ ​വി​ഭ​വ​ങ്ങ​ളു​ടെ​ ​വി​ല​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നു​ ​മാ​ത്ര​മേ​ ​നി​ല​വി​ൽ​ ​നി​യ​മ​മു​ള്ളൂ.​ ​അ​തി​നാ​ൽ​ ​സാ​ധ​ന​വി​ല​ ​കൂ​ടു​മ്പോ​ൾ​ ​വി​ഭ​വ​ങ്ങ​ൾ​ക്ക് ​ഇ​വ​ർ​ ​വി​ല​കൂ​ട്ടു​മെ​ങ്കി​ലും​ ​പി​ന്നീ​ട് ​കു​റ​യ്‌​ക്കാ​റി​ല്ല.​ ​ഹോ​ട്ട​ൽ​ ​വി​ഭ​വ​ങ്ങ​ൾ​ക്ക് ​ഏ​കീ​കൃ​ത​ ​വി​ല​ ​നി​ർ​ണ​യ​ ​സം​വി​ധാ​നം​ ​വ​രാ​ത്തി​ട​ത്തോ​ളം​ ​ചൂ​ഷ​ണം​ ​തു​ട​രു​മെ​ന്നാ​ണ് ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​പ​റ​യു​ന്ന​ത്.

180​ ​രൂ​പ​യു​ടെ​ ​ര​ണ്ട് ​കി​ലോ​ ​കോ​ഴി​യി​ൽ​ ​നി​ന്ന് 1.3​ ​കി​ലോ​ ​മാം​സ​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ 1.3​ ​കി​ലോ​യി​ൽ​ ​നി​ന്ന് ​അ​ഞ്ച് ​ഫു​ൾ​ ​ഫ്രൈ.​ ​ഒ​രു​ ​ഫൈ​ക്ക് 200​ ​രൂ​പ​ ​വ​ച്ച് ​ഒ​രു​ ​കോ​ഴി​യി​ൽ​ ​നി​ന്ന്1000​ ​രൂ​പ.​ ​എ​ണ്ണ,​മ​സാ​ൽ,​ജോ​ലി​ക്കൂ​ലി​ ​എ​ന്നി​വ​ ​മാ​റ്റി​യാ​ലും​ ​കൊ​ള്ള​ ​ലാ​ഭം.

ത​മി​ഴ്‍​നാ​ട് ​തി​രു​പ്പൂ​ർ​ ​ജി​ല്ല​യി​ലെ​ ​പ​ല്ല​ട​മാ​ണ് ​കോ​ഴി​വ​ള​ർ​ത്ത​ലി​ന്റെ​ ​പ്ര​ധാ​ന​ ​കേ​ന്ദ്രം.​ ​ഓ​ണ​ത്തി​ന് ​മു​ൻ​പ് ​വി​പ​ണി​ ​കീ​ഴ​ട​ക്കാ​ൻ​ ​ഇ​വ​ർ​ ​ആ​ദ്യം​ ​വി​ല​ ​കു​റ​യ്ക്കും.​ ​പി​ന്നീ​ട് ​ഒ​ണ​ത്തി​ന് ​വി​ല​ ​കൂ​ട്ടു​ക​യും​ ​ചെ​യ്യും.​ ​അ​തേ​സ​മ​യം,​ഒ​രു​കി​ലോ​ ​കോ​ഴി​ക്ക് ​തീ​റ്റ​യ​ട​ക്കം​ ​കേ​ര​ള​ത്തി​ൽ​ ​വ​ള​ർ​ത്തു​ ​ചെ​ല​വ് 80​-85​ ​രൂ​പ​യാ​കും.​ ​ന​ഷ്ടം​ ​കാ​ര​ണം​ ​കേ​ര​ള​ത്തി​ലെ​ ​ക​ർ​ഷ​ക​ർ​ ​കോ​ഴി​ ​വ​ള​ർ​ത്ത​ൽ​ ​നി​റു​ത്തും.​ ​ഇ​തോ​ടെ​ ​ഓ​ണ​മാ​കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​ക​ർ​ഷ​ക​ർ​ക്ക് ​വി​ൽ​ക്കാ​ൻ​ ​കോ​ഴി​യു​ണ്ടാ​കി​ല്ല.


Source link

Related Articles

Back to top button