KERALAMLATEST NEWS

വയനാട് ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു, ഒരു ശരീരഭാഗം എടുക്കാനായില്ല

ക​ൽ​പ്പ​റ്റ​:​ ​മു​ണ്ട​ക്കൈ,​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​പൊ​ട്ട​ൽ മേഖലയിൽ നിന്ന് കണ്ടെത്തിയ മൂന്ന് ​മൃ​ത​ദേ​ഹ​ങ്ങൾ എയർലിഫ്റ്റ് ചെയ്തു. ഒരു ശരീരഭാഗം എയർലിഫ്റ്റ് ചെയ്യാനായില്ല. ഇത് നാളെ എടുക്കുമെന്നാണ് വിവരം. സൂചിപ്പാറയിൽ നിന്നാണ് എയർലിഫ്റ്റ് ചെയ്തത്. ശേഷം മൃതദേഹങ്ങൾ ബത്തേരിയിലെത്തിച്ചു. ഇന്നലെ സൂചിപ്പാറയിൽ സന്നദ്ധപ്രവർത്തകരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിപിഇ കിറ്റടക്കം ഇല്ലാതിരുന്നതിനാലാണ് എയർലിഫ്റ്റ് ചെയ്യാൻ വൈകിയത്.

സൂചിപ്പാറ​ ​വെ​ള​ള​ച്ചാ​ട്ട​ത്തി​ന് ​സ​മീ​പം​ ​വ​നം​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ൽ​ ​ഇ​ന്ന​ലെ​ ​ആ​ന​ടി​ക്കാ​പ്പ് ​ഭാ​ഗ​ത്തായിട്ടാണ് ​നാ​ല് ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​അ​ഴു​കി​യ​ ​നി​ല​യി​ലാ​ണ്.​ ​പൂ​ർ​ണ​മാ​യും​ ​വ​ന​മേ​ഖ​ല​യാ​ണ് ഈ ​പ്ര​ദേ​ശം.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിൽ കർശന നിയന്ത്രണമുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് തെരച്ചിൽ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവർത്തകർക്കും തെരച്ചിലുമായി ബന്ധപ്പെട്ടവർക്കും ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നാളെ ജനകീയ തെരച്ചിൽ പുനഃരാരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.

രാവിലെ പതിനൊന്നോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. വ്യോമസേനാ ഹെലികോപ്റ്ററിൽ ഉടൻ വയനാട്ടിലേക്ക് പോകും.കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയെ അനുഗമിക്കും.12.15ഓടെ ദുരന്തമേഖലയിലെത്തുന്ന മോദി മൂന്ന് മണിക്കൂറോളം സ്ഥലത്ത് തുടരും. ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിക്കും. പിന്നാലെ ഉന്നതതല യോഗവും ചേരും.


Source link

Related Articles

Back to top button