ദുരഭിമാനക്കൊല കുറ്റമല്ല, മാതാപിതാക്കളുടെ കരുതൽ: വിവാദ പരാമര്‍ശവുമായി നടൻ രഞ്ജിത്ത്

ദുരഭിമാനക്കൊല കുറ്റമല്ല, മാതാപിതാക്കളുടെ കരുതൽ: വിവാദ പരാമര്‍ശവുമായി നടൻ രഞ്ജിത്ത് | Actor Ranjith

ദുരഭിമാനക്കൊല കുറ്റമല്ല, മാതാപിതാക്കളുടെ കരുതൽ: വിവാദ പരാമര്‍ശവുമായി നടൻ രഞ്ജിത്ത്

മനോരമ ലേഖകൻ

Published: August 10 , 2024 03:05 PM IST

1 minute Read

രഞ്ജിത്ത്

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ദുരഭിമാനക്കൊല അക്രമല്ല, മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള കരുതലാണ് എന്നാണ് രഞ്ജിത്ത് പറയുന്നത്. പുതിയ സിനിമ ‘കവുണ്ടംപാളയം’ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം.

‘‘മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്.” –രഞ്ജിത്തിന്റെ വാക്കുകൾ.

നടന്റെ ഈ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരെ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. ദുരഭിമാനക്കൊല തടയുന്നതിനായി പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാന്‍ നിരന്തരമായുളള ശ്രമങ്ങൾ നടത്തുന്നതിനിടെ ഇപ്രകാരമുളള പരാമർശങ്ങൾ സമൂഹത്തിൽ പേരുളള താങ്കളെ പോലുളളവരിൽനിന്ന് ഉയർന്നുവരുന്നതിനോട് യോജിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു. ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിസന്ധിയിലാകുന്നത്.

English Summary:
Actor Ranjith justifies caste-based honour killing: ‘It is not violence, just parents’ care for their children’

7rmhshc601rd4u1rlqhkve1umi-list sah9d5mhemou8ihqgl1ou6hkf mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version