ASTROLOGY

മഹാദേവന് പ്രധാനമായ ശ്രാവണമാസം ; വരുന്ന തിങ്കളാഴ്ചകളിൽ ഇങ്ങനെ വ്രതം അനുഷ്ഠിക്കാം

മഹാദേവന് പ്രധാനമായ ശ്രാവണമാസം ; വരുന്ന തിങ്കളാഴ്ചകളിൽ ഇങ്ങനെ വ്രതം അനുഷ്ഠിക്കാം | hravana month | Lord Mahadev | Lord Vishnu | Somavara Vrat | Shiva Parvati worship | Somavaravratanushthanam | Shiva family favor | Parvati Devi mantra | Nama Shivaya | Shivasahasranama | Lalitasahasranama | Umamaheswara Stotra | Om Hreem Umayai Nama | Panchakshrimantra | fasting in Shravana | rituals of Somavara Vrat

മഹാദേവന് പ്രധാനമായ ശ്രാവണമാസം ; വരുന്ന തിങ്കളാഴ്ചകളിൽ ഇങ്ങനെ വ്രതം അനുഷ്ഠിക്കാം

ഗൗരി

Published: August 10 , 2024 03:31 PM IST

Updated: August 10, 2024 03:37 PM IST

1 minute Read

ശ്രാവണമാസം ഓഗസ്റ്റ് 5 ന് ആരംഭിച്ച് സെപ്റ്റംബർ 3 നാണ് അവസാനിക്കുന്നത്.

 ശ്രാവണ മാസം ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ  മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്. 
ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീദേവിയായതിനാൽ തിങ്കളാഴ്ച ദിവസം ശിവപാർവതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. ‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം . അന്നേദിവസം കഴിയാവുന്നത്ര തവണ ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ‘ഓം ഹ്രീം ഉമായൈ നമ :’ ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം. 

വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ മത്സ്യമാംസാദികൾ വെടിഞ്ഞു വ്രതം ആരംഭിക്കണം. ഞായറാഴ്ച രാത്രിയിൽ അരിയാഹാരം ഒഴിവാക്കുന്നതും നന്ന്, ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്. തിങ്കളാഴ്ച ദിനത്തിൽ സൂര്യോദയത്തിനുമുന്നെ കുളിച്ചു ശരീരശുദ്ധി വരുത്തി ഉമാസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയിൽ ഭസ്മവും കുങ്കുമവും ചേർത്ത് തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. ഒരിക്കലൂണാണ് അഭികാമ്യം.  പിറ്റേന്ന് കുളിച്ചു തുളസീതീർഥം  സേവിച്ചു വ്രതം അവസാനിപ്പിക്കാം.  

English Summary:
Importance of Monday Fasting in Sravana Masam

30fc1d2hfjh5vdns5f4k730mkn-list 4is7shidee22d3llmjrg0iqivo 7os2b6vp2m6ij0ejr42qn6n2kh-list mo-religion-lordshiva mo-astrology-vratham mo-astrology-astrology-news mo-astrology-monday-fasting


Source link

Related Articles

Back to top button