KERALAMLATEST NEWS

വയനാട് ദുരന്തം ; വേണ്ടത് സമഗ്ര പുനരധിവാസ പാക്കേജ്,​ പ്രധാനമന്ത്രിയിൽ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തഭൂമിയാക്കിയ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും സമഗ്രപുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ശനിയാഴ്ച വയനാട് സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് അനുകൂല പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തമേഖലയിൽ വ്യാഴാഴ്ചയും തെരച്ചിൽ തുടരുന്നു. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ച് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദുരന്തബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗൺഷിപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിൽ നിന്ന് സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ,​ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് വിശദമായ കത്തും എഴുതിയിരുന്നു. പ്രധാനമന്ത്രി അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വലിയ ദൗത്യത്തിന് കേന്ദ്രം നൽകുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.


Source link

Related Articles

Back to top button