CINEMA

‘ചെകുത്താൻ’ ഒരു വിഷം, 10 മാസം മുമ്പ് ഞാൻ പറഞ്ഞതും ഇതേ കാര്യം: ബാല

‘ചെകുത്താൻ’ എന്നറിയപ്പെടുന്ന വ്ലോഗർ അജു അലക്സ് ഒരു വിഷമാണെന്ന് തുറന്നു പറഞ്ഞ് നടൻ ബാല. പത്ത് മാസം മുമ്പ് താൻ പറഞ്ഞതും ഇതേ കാര്യമായിരുന്നുവെന്നും അന്ന് മാധ്യമങ്ങളെല്ലാം ചേർന്ന് തന്നെ മോശക്കാരനാക്കിയെന്നും ബാല ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
‘‘ചെകുത്താൻ എന്ന അജു അലക്സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു. ഒരു എട്ട്, പത്ത് മാസം മുൻപ് ഇതല്ലേ ഞാൻ പറഞ്ഞത്. എല്ലാ ചാനലിലും ചര്‍ച്ച നടന്നു. ഞാന്‍ എന്താ ശ്രമിച്ചത്? ഞാന്‍ എന്താ ചെയ്തത്? ഞാൻ എന്ത് പാപമാണ് ചെയ്തത്? അന്ന് ഞാന്‍ എന്താ ഉദ്ദേശിച്ചത്. ഇവന്‍ ഒരു വിഷമാണ്. ചെയ്യുന്ന പ്രവൃത്തികളെല്ലാം മോശമാണ്. വേണ്ട നിര്‍ത്തണം എന്നു പറഞ്ഞിട്ട് ഞാന്‍ പോയി. പക്ഷേ എന്തെല്ലാം വാര്‍ത്തകള്‍ വന്നു. ഞാൻ തോക്കെടുത്തു, വയലൻസ് ചെയ്തു എന്നൊക്കെ ആയിരുന്നു വാർത്തകൾ. പക്ഷേ ഒരുപാട് പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു. ഒരുപാട് പേര്‍ എന്നെ മനസിലാക്കി. 

വയനാട്ടില്‍ നടന്നത് ഒരു മഹാദുരന്തമാണ്. അതു കേരളത്തിലാണ് നടന്നത്. ദുരിതബാധിതർക്ക് വേണ്ടി എല്ലാവരും കൈകോർക്കുന്നുണ്ട്. എല്ലാ നാട്ടില്‍ നിന്നുളളവരും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ സഹായവുമായി എത്തുന്നുണ്ട്. കേരളത്തിന് വേണ്ടിയും കേരളത്തിലെ മക്കള്‍ക്ക് വേണ്ടിയും എല്ലാവരും സഹായവുമായി എത്തുന്നുണ്ട്. ഇത് നമ്മുടെ എല്ലാവരുടെയും പ്രശ്നമാണ്. അതിലും കേറി കമന്റ് ചെയ്ത് വളരെ നെ​ഗറ്റീവ് ആയിട്ടുള്ള കാര്യം കൊണ്ടുവന്നിരിക്കുകയാണ് അജു അലക്സ്.

ഇതൊക്കെ ഞാൻ അന്നേ പറഞ്ഞതല്ലേ. ഒരു കാര്യം കൂടി നിങ്ങള്‍ ഓര്‍ത്തെടുക്കണം. എന്‍റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു. എന്‍റെ കുടുംബത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി. അന്ന് എന്റെ കുടുംബത്തിന് എന്തെല്ലാം വേദന ഉണ്ടായി. അതിന്റെ പരിണിതല ഫലങ്ങൾ വേറെ. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വയനാടിന് വേണ്ടി മൂന്ന് കോടി രൂപ കൊടുത്തു. നമുക്ക് അറിയുന്ന കാര്യങ്ങള്‍ അത്രേയുളളു. അറിയാത്ത കാര്യങ്ങള്‍ എന്തൊക്കെയുണ്ടാകും. 

നന്മ ചെയ്യുന്നവർ, അതു ചെയ്യാത്തവരെ കുറിച്ച് എന്തെങ്കിലും കമന്റ് പറയുന്നുണ്ടോ? ഇല്ല. പിന്നെ എന്തിനാണ് ചെയ്യാത്തവർ ചെയ്യുന്നവരെ കുറിച്ച് മോശമായി പറയുന്നത്? സിനിമയെ കുറിച്ച് റിവ്യൂ ചെയ്യു. വ്യക്തിത്വത്തെ അവരുടെ കുടുംബം, ഭാര്യ ഇവരെയൊക്കെ ആക്രമിക്കുകയാണ്. ഒരു പ്രശ്നവുമില്ല. ആക്ടിങ്ങിനെ കുറിച്ച് റിവ്യൂ ചെയ്യു ഒരു പ്രശ്നവുമില്ല. അതിനെല്ലാവര്‍ക്കും അവകാശമുണ്ട്. ഞാന്‍ എന്തുമാത്രം അനുഭവിച്ചു. 
ഇന്ന് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നു. സിദ്ദീഖ് സാറിന്റെ ഇടപെടലുകൊണ്ടാണ് ഇത് വേഗത്തില്‍ നടന്നത്. മറ്റൊരു യൂട്യൂബർക്കെതിരെ ഞാൻ കേസ് കൊടുത്തിരുന്നു. പൊലീസ് കൃത്യമായ ട്രീറ്റ്മെന്റ് കൊടുത്തു.

സന്തോഷ് വർക്കിക്ക് എതിരെ ഞാൻ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. വേഗം തന്നെ അത് പിന്‍വലിച്ചു. അയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടാകാം. അതുകൊണ്ട് നമുക്ക് വിടാം. പക്ഷേ കുറച്ചു പേർ ഭൂമിക്കു തന്നെ വിഷമായി നിലനിൽക്കുന്നുണ്ട്. അത് നമ്മൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. നടൻ സിദ്ദീഖ് സർ എടുത്ത സ്റ്റെപ് ശരിയായിട്ടുള്ള കാര്യമാണ്. ഇപ്പോൾ പൊലീസ് എടുത്തതും കൃത്യമായ ചുവടു തന്നെ. നമുക്ക് ചില കാര്യങ്ങളിൽ എതിരഭിപ്രായം ഉണ്ടാകാം. പക്ഷേ ചില കാര്യങ്ങളിൽ നമുക്ക് ഒന്നിച്ചു നിൽക്കണം. അതാണ് മനുഷ്യത്വം. സാത്താന് അത് മനസ്സിലാകില്ല.
ഞാനൊരുപാട് നന്മകൾ ചെയ്തിട്ടും വ്യക്തിപരമായി ആക്രമിച്ചു. പാണ്ടി എന്നു വിളിച്ചു കളിയാക്കി.  ഇനിയും വിളിച്ചോളൂ, നന്മകൾ മാത്രം ചെയ്ത് മുന്നോട്ടുപോകും. 

ആ ചെകുത്താനോട് എനിക്കു വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. എനിക്കിപ്പോൾ എന്നോടു തന്നെ ബഹുമാനം തോന്നുന്നുണ്ട്. ഇതല്ലെ പത്ത് മാസം മുമ്പ് ഈ ലോകത്തോട് ഉറക്കെ പറഞ്ഞത്. ഇപ്പോ സംഭവിച്ചതു നോക്കൂ. ഇനിയും ന്യായമായ കാര്യമാണെങ്കിൽ ഈ ബാല കൂടെ ഉണ്ടാകും.’’–ബാലയുടെ വാക്കുകൾ.

English Summary:
Actor Bala’s Bold Claim: Why He Calls Vlogger ‘Devil’ Aju Alex a Toxic Influence


Source link

Related Articles

Back to top button