അമല പോളിന്റെ ഭർത്താവിന് അളിയന്റെ ആഡംബര സമ്മാനം; ചേട്ടന് നന്ദി പറഞ്ഞ് ജഗത്
അമല പോളിന്റെ ഭർത്താവിന് അളിയന്റെ ആഡംബര സമ്മാനം; ചേട്ടന് നന്ദി പറഞ്ഞ് ജഗത് | Amala Paul Abhijith Paul
അമല പോളിന്റെ ഭർത്താവിന് അളിയന്റെ ആഡംബര സമ്മാനം; ചേട്ടന് നന്ദി പറഞ്ഞ് ജഗത്
മനോരമ ലേഖകൻ
Published: August 10 , 2024 10:59 AM IST
1 minute Read
(1)സഹോദരൻ അഭിജിത്ത് പോളിനൊപ്പം അമല, (2)ഭർത്താവ് ജഗദ് ദേശായിക്കൊപ്പം
അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി അമലയുടെ സഹോദരൻ അഭിജിത്ത് പോൾ. ഇറ്റാലിയൻ ആഡംബരം ബ്രാൻഡായ ‘മൊസ്‌കീനോ’യുടെ ഒരു ഷൂവാണ് അളിയന്റെ വകയായുള്ള സമ്മാനം. മൊസ്‌കീനോ മിലനോയുടെ ഷൂവാണ് ജഗത് ദേശായിക്ക് സ്വന്തമാവുക.
‘താങ്ക് യു ചേട്ടാ’ എന്ന അടിക്കുറിപ്പോടെ ഷൂവിന്റെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ജഗത് പങ്കുവച്ചു. ലെതർ ലോഫർ വിഭാഗത്തിലെ ഷൂവാണ് ജഗത് ദേശായിക്കു കിട്ടിയ സമ്മാനം. ഒരു ജോഡി ഷൂവിന് ഇന്റർനെറ്റിൽ ലഭ്യമായ വിവരം അനുസരിച്ച് 59,500 രൂപ വിലയുണ്ട്. എന്നാൽ ഇത് ഏത് മോഡൽ ആണെന്ന കൃത്യമായ വിവരം ലഭ്യമല്ല.
മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് അമലയുടെ സഹോദരൻ. ലൈല ഓ ലൈല, ദേവി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിജിത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജോലിത്തിരക്കുകൾ ഉണ്ടായതിനാൽ സിനിമ ഉപേക്ഷിക്കുകയായിരുന്നു.
2021 ഒക്ടോബർ മാസത്തിലായിരുന്നു അഭിജിത് പോളിന്റെ വിവാഹം. അൽക കുര്യന്‍ ആണ് അഭിജിത്തിന്റെ ഭാര്യ.
English Summary:
“Amala Paul’s Husband Receives Extravagant Gift from Brother-in-Law Abhijit Paul”
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews fpf1k4c4b3g56bnjm37rcgfas mo-entertainment-movie-amalapaul mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list
Source link