ASTROLOGY

സേതുബന്ധന സാഹസം, ലങ്കാനഗര ദർശനം

സേതുബന്ധന സാഹസം, ലങ്കാനഗര ദർശനം | Strategic Moves and Divine Encounters: A Journey to Lankanagara

സേതുബന്ധന സാഹസം, ലങ്കാനഗര ദർശനം

എം.കെ.വിനോദ് കുമാർ

Published: August 10 , 2024 09:13 AM IST

1 minute Read

സംശയദൃഷ്ടിയോടെയാണ് സുഗ്രീവൻ വിഭീഷണന്റെ വരവിനെ കാണുന്നത്

രാവണ ദൗത്യവുമായി ശുകൻ എന്ന രാക്ഷസൻ സുഗ്രീവനെ സമീപിക്കുന്നു

ആകാശമാർഗേണ രാമസന്നിധിക്കു മുകളിലെത്തി വിഭീഷണൻ ആഗമനോദ്ദേശ്യം ഉച്ചത്തിൽ ഉണർത്തിക്കുന്നു. സംശയദൃഷ്ടിയോടെയാണ് സുഗ്രീവൻ വിഭീഷണന്റെ വരവിനെ കാണുന്നത്. ശത്രുപക്ഷത്തുള്ളവരെ മിത്രമെന്നു വിശ്വസിക്കുന്നതിലും നന്ന് ശത്രുക്കളെത്തന്നെ വിശ്വസിക്കുന്നതാണെന്ന് സുഗ്രീവൻ അഭിപ്രായപ്പെടുന്നു. എന്നാൽ വിഭീഷണനെ അനുകൂലിച്ചാണ് ചർച്ചയിൽ ഹനുമാന്റെ അഭിപ്രായപ്രകടനം .ആശ്രിതർക്ക് അഭയം നൽകുക എന്നുതന്നെ ഭഗവാന്റെ തീരുമാനവും. 
വാനരർ ആനയിച്ചെത്തിക്കുന്ന വിഭീഷണൻ ഭഗവൽപാദങ്ങളിൽ നമസ്കരിക്കുന്നു.വിഭീഷണൻ നടത്തുന്ന സ്തുതിയിൽ ഭക്തിയുടെ പാരമ്യമാണ്.വേണുന്ന വരം ഏതെന്നു ചോദിക്കുമ്പോൾ , അവിടത്തെ ദർശനംതന്നെ അനുഗ്രഹമാകുമ്പോൾ അതിലേറെ എന്തു വേണമെന്ന് വിഭീഷണൻ. ലങ്കാധിപനായി രാവണസോദരനെ വാഴിക്കാനാണ് രാമന്റെ തീരുമാനം. അഭിഷേകവേള ദേവലോകത്തിനും ആഹ്ലാദം പകരുന്നു.രാവണ ദൗത്യവുമായി ശുകൻ എന്ന രാക്ഷസൻ സുഗ്രീവനെ സമീപിക്കുന്നു. നാം തമ്മിൽ ശത്രുതയില്ലല്ലോ പിന്നെന്തിനാണ് യുദ്ധത്തിനുള്ള പുറപ്പാട് എന്നാണു രാവണന്റെ സന്ദേശം.

മനുഷ്യരും കപിവരരും കൂടി ലങ്കയിലെത്തി എന്തു കാട്ടാനാണ് ! അന്ധകാരം നിനയ്ക്കാതിരിക്കുന്നതല്ലേ നല്ലത്? ശുകന്റെ വാക്കുകൾക്ക് ക്രമേണ ഭീഷണിയുടെ സ്വരം എന്നത് വാനരവീരരെ കൂടുതൽ ചൊടിപ്പിക്കുന്നു. അവനെ ചാടിപ്പിടിച്ച് താഡിക്കുകയാണവർ. ശുകന്റെ വിലാപം കേട്ട് ശ്രീരാമൻ വാനരരെ വിലക്കി. താൻ പറയുംവരെ വിട്ടയയ്ക്കാതെ അയാളെ ബന്ധനത്തിൽ സൂക്ഷിക്കാൻ നിർദേശവും നൽകി. ശാർദൂല നിശാചരൻ മുഖേന വിവരങ്ങളറിയുന്ന രാവണൻ ചിന്താധീനനാകുന്നു. സേതുബന്ധനത്തിനായി ദേവപ്രവരൻ വരുണനെ സേവിക്കണമെന്നാണ് ശ്രീരാമ സന്നിധിയിലെ കൂടിയാലോചനയിൽ ഉരുത്തിരിയുന്ന തീരുമാനം.
മൂന്ന് അഹോരാത്രം ഏകാഗ്രതയോടെ ഉപാസിച്ചിട്ടും വരുണൻ പ്രത്യക്ഷപ്പെടാത്തത് ശ്രീരാമചന്ദ്രനെ ചൊടിപ്പിക്കുന്നു. വാരിധിയെ ഭസ്മമാക്കാനുള്ള രാമന്റെ പുറപ്പാട് ലോകത്തെയാകെ നടുക്കുന്നു. ദിവ്യാഭരണവിഭൂഷിതനായി വരുണദേവൻ പ്രത്യക്ഷപ്പെടുന്നു.ദേവശിൽപിയായ വിശ്വകർമാവിന്റെ പുത്രൻ നളനെയാണ് സേതുബന്ധനച്ചുമതല ശ്രീരാമചന്ദ്രൻ ഏൽപിക്കുന്നത്.അഞ്ചുനാൾ കൊണ്ട് ചിറ നൂറുയോജന പൂർത്തിയായി.ഹനുമാന്റെ കഴുത്തിൽ രാമനും അംഗദന്റെ കഴുത്തിൽ ലക്ഷ്മണനും വാനരസേനയ്ക്കൊപ്പം സുബേല പർവതത്തിന്റെ മുകളിലെത്തി. ദേവേന്ദ്രപുരിക്കു സമാനമായ ലങ്കാനഗരം കാണാം അവിടെ നിന്നാൽ.രാവണനെ വിവരങ്ങളറിയിക്കാൻ ശുകനെ അഴിച്ചുവിടാൻ തീരുമാനമാകുന്നു.

English Summary:
Strategic Moves and Divine Encounters: A Journey to Lankanagara

5kk6beipb4bf5c8n0fl87n34 30fc1d2hfjh5vdns5f4k730mkn-list vinodkumar-m-k mo-astrology-ramayana-kanda mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam


Source link

Related Articles

Back to top button