അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും പ്രണവും; വിഡിയോ | Mohanlal mother Shanthakumari
അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും പ്രണവും; വിഡിയോ
മനോരമ ലേഖകൻ
Published: August 10 , 2024 09:02 AM IST
1 minute Read
മോഹൻലാലിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങിൽ നിന്നും
അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. കൊച്ചി എളമക്കര വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. സുചിത്ര, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന് പിന്നാലെ പ്രിയ നടന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്തു വന്നത്.
റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായ ആവിർഭവിന്റെ പാട്ട് ആയിരുന്നു മറ്റൊരു ആകർഷണം. അമ്മയുടെ മുന്നിൽ ആവിർഭവ് ആലപിച്ചത്, ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനമായിരുന്നു.
മോഹൻലാലിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങിൽ നിന്നും
മോഹൻലാലിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങിൽ നിന്നും
കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാൽ ചികിത്സയിലാണ് ശാന്തകുമാരി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും.
പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ, ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ട്. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്രയാകും അമ്മയുടെ ഒപ്പമുണ്ടാവുക.
English Summary:
Mohanlal’s mother Shanthakumari Birthday Celebration
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 1ui4lph4f9u662ks56eageb5qk f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-pranavmohanlal
Source link