സാവോപോളോ: ബ്രസീലിലെ സാവോപോളോയ്ക്കു സമീപം വിൻഹെദോയിൽ യാത്രാവിമാനം ജനവാസകേന്ദ്രത്തിലേക്ക് തകർന്നുവീണു. ജീവനക്കാരടക്കം 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആരെങ്കിലും രക്ഷപ്പെട്ടതായി റിപ്പോർട്ടില്ല. അപകടത്തെത്തുടർന്ന് വലിയൊരു പ്രദേശം കത്തുന്ന ദൃശ്യങ്ങൾ ബ്രസീലിലെ ടിവി ഗ്ലോബോ ന്യൂസ് സംപ്രേഷണം ചെയ്തു. സാവോപോളോയിൽനിന്നു കാസ്കാവെലിലേക്കു പോയ വോപാസ് 2283 വിമാനമാണു പ്രാദേശികസമയം ഇന്നലെ ഉച്ചയ്ക്ക് 1.40ന് തകർന്നുവീണത്.
Source link