ഇന്ത്യ x പാക്; ഭായ്, ഭായ്…
നീരജ് ചോപ്രയും അർഷാദ് നദീമും തമ്മിലുള്ള പോരാട്ടത്തെ ഇന്ത്യx പാക്കിസ്ഥാൻ കൊന്പുകോർക്കലായാണ് വിശേഷിപ്പിക്കുന്നത്. വിശേഷണം എന്തുതന്നെയാണെങ്കിലും നീരജും അർഷാദും അടുത്ത സുഹൃത്തുക്കളാണെന്നതാണ് വാസ്തവം. 2016 സൗത്ത് ഏഷ്യൻ ഗെയിംസ് മുതലാണ് ഇരുവരും നേർക്കുനേർ പോരാട്ടം തുടങ്ങിയത്. 2016 ഗോഹട്ടി സൗത്ത് ഏഷ്യൻ ഗെയിംസിൽ 82.23 മീറ്ററുമായി നീരജിനായിരുന്നു സ്വർണം. 78.33 മീറ്റർ ദൂരം കണ്ടെത്തിയ അർഷാദ് വെങ്കലം സ്വന്തമാക്കി. 9-1; നീരജ് മുന്നിൽ നീരജും അർഷാദും ജാവലിൻത്രോ ഫൈനലിൽ നേർക്കുനേർ വരുന്ന പത്താമത് വേദിയായിരുന്നു 2024 പാരീസ് ഒളിന്പിക്സ്. കഴിഞ്ഞ ഒന്‍പതു പ്രാവശ്യവും അർഷാദിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നീരജിനു സാധിച്ചു. എന്നാൽ, അർഷാദ് 90 മീറ്റർ ദൂരം പലപ്പോഴും പിന്നിട്ടിട്ടുണ്ട്. ഈ ദൂരം ഇതുവരെ മറികടക്കാൻ നീരജിനു സാധിച്ചിട്ടില്ല.
നീരജ് x അർഷാദ് ഇവന്റ്, സ്ഥാനം, താരം, ദൂരം ► 2016 സൗത്ത് ഏഷ്യൻ ഗെയിംസ് 1. നീരജ് (82.23) 3. അർഷാദ് (78.33) ► 2016 ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ് 1. നീരജ് (77.60) 3. അർഷാദ് (73.40) ► 2016 അണ്ടർ 20 ലോക ചാന്പ്യൻഷിപ് 1. നീരജ് (86.48) 30. അർഷാദ് (67.17) ► 2017 ഏഷ്യൻ ചാന്പ്യൻഷിപ് 1. നീരജ് (85.23) 7. അർഷാദ് (78.00) ► 2018 കോമണ്‍വെൽത്ത് 1. നീരജ് (86.47) 8. അർഷാദ് (76.02) ► 2018 ഏഷ്യൻ ഗെയിംസ് 1. നീരജ് (88.06) 3. അർഷാദ് (80.75) ► 2020 ഒളിന്പിക്സ് 1. നീരജ് (87.58) 5. അർഷാദ് (84.62) ► 2022 ലോക ചാന്പ്യൻഷിപ് 2. നീരജ് (88.13) 5. അർഷാദ് (86.16) ► 2023 ലോക ചാന്പ്യൻഷിപ് 1. നീരജ് (88.17) 2. അർഷാദ് (87.82) ► 2024 ഒളിന്പിക്സ് 2. നീരജ് (89.45) 1. അർഷാദ് (92.97)
Source link