WORLD

ഇറാക്കിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒന്പത് ആക്കാൻ നീക്കം


ബാ​ഗ്ദാ​ദ്: ​ഇ​റാ​ക്കി​ലെ പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വ്യ​ക്തി​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള നീ​ക്കം മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഒ​ന്പ​തു വ​യ​സു വ​രെ താ​ഴാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ആ​ശ​ങ്ക. ശൈ​ശ​വ വി​വാ​ഹം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന ഭേ​ദ​ഗ​തി​ക്കെ​തി​രേ ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു. 1959ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന വ്യ​ക്തി​നി​യ​മം (188-ാം ന​ന്പ​ർ നി​യ​മം) അ​നു​സ​രി​ച്ച് 18 വ​യ​സാ​ണ് വി​വാ​ഹ​പ്രാ​യം. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ​ഡ്ജി​ക്ക് 15-ാം വ​യ​സി​ൽ വി​വാ​ഹ​ത്തി​ന് അ​നു​മ​തി ന​ല്കാ​മെ​ന്ന ഒ​ഴി​ക​ഴി​വു​ണ്ട്. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, വി​വാ​ഹി​ത​രാ​കു​ന്ന മു​സ്‌​ലിം ദ​ന്പ​തി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ടും​ബ​കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു വ്യ​ക്തി​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സി​വി​ൽ ജു​ഡീ​ഷ​റി സം​വി​ധാ​ന​മോ മ​ത​നി​യ​മ​മാ​യ ശ​രി​യ​ത്തോ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രും. വി​വാ​ഹ​പ്രാ​യം, ബ​ന്ധം പേ​ർ​പി​രി​യ​ൽ, കു​ട്ടി​ക​ളു​ടെ ക​സ്റ്റ​ഡി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

പ്രാ​യം ക​ണ​ക്കി​ലെ​ടു​ക്കാ​തെ, ഋ​തു​മ​തി​യാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​തോ​ടെ ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ൾ​ത്ത​ന്നെ ഇ​റാ​ക്കി​ലെ പെ​ൺ​കു​ട്ടി​ക​ളി​ൽ 28 ശ​ത​മാ​ന​വും 18നു ​മു​ന്പ് വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ യു​എ​ൻ ഏ​ജ​ൻ​സി​യാ​യ യു​ണി​സെ​ഫി​ന്‍റെ ക​ണ​ക്ക്. ഇ​റാ​ക്കി പാ​ർ​ല​മെ​ന്‍റി​ലെ യാ​ഥാ​സ്ഥി​തി​ക ഷി​യാ​ക​ളാ​ണ് നി​യ​മ ഭേ​ദ​ഗ​തി​ക്കു പി​ന്നി​ൽ. ജൂ​ലൈ​യി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം വ​ൻ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​ണ്. എ​ന്നാ​ൽ, ഷി​യാ വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി ഈ ​മാ​സ​മാ​ദ്യം വീ​ണ്ടും പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​വ്വേ​റെ ച​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന് സു​ന്നി, ഷി​യാ വി​ഭാ​ഗ​ങ്ങ​ൾ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


Source link

Related Articles

Back to top button