നഴ്സിംഗ്, പാരാമെഡിക്കൽ: ഓപ്ഷൻ 15വരെ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.എസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് 15ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് ഓപ്ഷൻ നൽകാനാവുക. ഓപ്ഷൻ നൽകാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ട്രയൽ അലോട്ട്മെന്റ് 16 ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്- www.lbscentre.kerala.gov.in, ഫോൺ- 04712560363, 364
എൻജിനിയറിംഗ്, ഫാർമസി:
ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 13ന് വൈകിട്ട് മൂന്നിനകം ഓൺലൈൻ പേയ്മെന്റായോ, വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കണം. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. വിവരങ്ങൾക്ക് www.cee.kerala.gov.in . ഹെൽപ്പ് ലൈൻ- 04712525300
ബി.ആർക്ക്: താത്കാലിക
റാങ്ക് ലിസ്റ്റ്
ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിന്റെ താത്കാലിക റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in മെയിൽ മുഖേന നാളെ വൈകിട്ട് 5നകം അറിയിക്കണം.
ബി.ടെക് ലാറ്ററൽ എൻട്രി
അലോട്ട്മെന്റ്
ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലെ അവസാന ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ടോക്കൺ ഫീസ് ഓൺലൈനായി അടച്ച് കോളേജുകളിൽ 14നകം പ്രവേശനം നേടണം. ഫോൺ: 0471-2324396, 2560327, 2560363, 2560364.
നഴ്സിംഗ് പി.ജി:
അപേക്ഷയിലെ ന്യൂനത പരിഹരിക്കാം
എം.എസ്സി നഴ്സിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് അടക്കം ന്യൂനതകൾ പരിഹരിക്കാൻ www.cee.kerala.gov.in ൽ 11ന് രാത്രി 12വരെ അവസരം. ഹെൽപ്പ് ലൈൻ- 04712525300
എൽ എൽ.ബി പ്രവേശനം:
അപേക്ഷയിലെ ന്യൂനത പരിഹരിക്കാം
ത്രിവത്സര, പഞ്ചവത്സര എൽ എൽ.ബി, എൽ എൽ.എം പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാൻ www.cee.kerala.gov.in ൽ 11ന് രാത്രി 12വരെ സൗകര്യമുണ്ട്. ഹെൽപ്പ് ലൈൻ- 04712525300.
സ്പോട്ട് അഡ്മിഷൻ
കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം(സി.ഇ.ടി) നടത്തുന്ന ബി-ടെക്ക്(വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സ് പ്രവേശനത്തിന് സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എൻ.ഒ.സി, ഡിപ്ലോമ സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്ര്, എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയുമായി 14ന് രാവിലെ 10ന് കോളേജിലെത്തണം. വിവരങ്ങൾക്ക് 9447205324, 9847706646. www.cet.ac.in
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ നടത്തുന്ന ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിൽ അപേക്ഷിക്കാം. പ്ലസ്ടു/വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ കോഴ്സ് പാസ്സായിരിക്കണം. ഫോൺ: 0471 2474720, 0471 2467728.
കിക്മയിൽ എം.ബി.എ സീറ്റ് ഒഴിവ്
നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മയിൽ ഒഴിവുളള സീറ്റുകളിൽ 12ന് രാവിലെ 10 മുതൽ ഇന്റർവ്യൂ നടത്തും. വിദ്യാർത്ഥികൾ അസൽ രേഖകൾ സഹിതം എത്തണം. ഫോൺ: 8547618290, 9188001600. വെബ്സൈറ്റ്: www.kicma.ac.in.
ബിരുദ സ്പോട്ട് അഡ്മിഷൻ
സംസ്കൃത സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്സുകളിലും ബി.എഫ്.എ പ്രോഗ്രാമിലും ഒഴിവുള്ള എസ്. സി/എസ്. ടി ഉൾപ്പെടെയുളള സീറ്റുകളിലേക്ക് 12, 13, 14 തീയതികളിൽ സെന്റർ/വകുപ്പ് അടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് www.ssus.ac.in.
Source link