കേരള സർവകലാശാല പരീക്ഷാഫലം
പഠനവകുപ്പുകളിൽ നാലുവർഷ ബിരുദ കോഴ്സുകളിൽ 13ന് സ്പോട്ട് അഡ്മിഷൻ നടത്തും.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി കോം പരീക്ഷകൾ 30 മുതൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല ഓണേഴ്സ് ബിരുദം : സമയപരിധി നീട്ടി
അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സമയപരിധി 24 വരെ നീട്ടി. മെരിറ്റ് ക്വാട്ടയിലേക്ക് (രണ്ടാം ഘട്ടം) റാങ്ക് ലിസ്റ്റ് വഴിയുള്ള പ്രവേശനത്തിന് 12 വരെ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് 13ന് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനം 13 മുതൽ 17 വരെ കോളേജുകളിൽ നടക്കും.
ഒന്നാംഘട്ട റാങ്ക് ലിസ്റ്റ്
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റിന്റെ ആദ്യഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ 13 ന് വൈകിട്ട് നാലിന് മുൻപ് പ്രവേശനം നേടണം.
കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകൾക്ക് സെപ്തംബർ 2 മുതൽ 11 വരെ പിഴയില്ലാതെയും 13 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
പുനർ മൂല്യനിർണ്ണയ ഫലം
പാലയാട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ ഒന്ന് (നവംബർ 2023), ആറ് (മേയ് 2024) സെമസ്റ്റർ ബി.എ എൽ എൽ.ബി പരീക്ഷകളുടെ പുനർ മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
പ്രത്യേക സംവരണ അപേക്ഷ
തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേക്കും കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എജ്യുക്കേഷന്റെ കീഴിലുളള സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനിയറിംഗ് കോളേജുകളിലെ കോഴ്സുകളിൽ, സംസ്ഥാന സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഒഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുളള സഹകരണ സൊസൈറ്റികൾ /ബാങ്കുകൾ/ മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും, ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കി വച്ചിട്ടുള്ള അഞ്ചുശതമാനം സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും യോഗ്യരായ വിദ്യാർത്ഥികളെ പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട് ചെയ്യും. വിവരങ്ങൾക്ക് www.cee.kerala.gov.in ലെ ‘കീം 2024 കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്കിലൂടെ ’കമ്മ്യൂണിറ്റി ക്വാട്ട പ്രൊഫോർമ’ എന്ന മെനുക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് 13ന് വൈകിട്ട് 4ന് മുൻപ് കോളേജിൽ ഹാജരാകണം.
വിദ്യാർത്ഥി വിഗ്യാൻ മന്ഥൻ
സെപ്തംബർ 15 വരെ അപേക്ഷിക്കാം
കൊച്ചി: എൻ.സി.ഇ.ആർ.ടി, വിദ്യാഭ്യാസ മന്ത്രാലയം, കൗൺസിൽ ഒഫ് സയൻസ് മ്യൂസിയം എന്നിവയുടെ സഹകരണത്തോടെ സ്വദേശി ശാസ്ത്രപ്രസ്ഥാനം സംഘടിപ്പിക്കുന്ന വിദ്യാർത്ഥി വിഗ്യാൻ മന്ഥന് സെപ്തംബർ 15വരെ അപേക്ഷിക്കാം. സ്മാർട്ട്ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ആറുമുതൽ 11വരെ ക്ലാസുകളിൽ പഠിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. www.vvm.org.inൽ നേരിട്ടോ സ്കൂൾ മുഖേനയോ 200രൂപ നൽകി രജിസ്റ്റർ ചെയ്യാം. തിരഞ്ഞടുക്കപ്പെടുന്നവർക്ക് സംസ്ഥാനതല, ദേശീയതലക്യാമ്പിൽ പങ്കെടുക്കാം. സംസ്ഥാനതല ക്യാമ്പ് വിജയികൾക്ക് 5000, 3000, 2000 എന്നിങ്ങനെയും ദേശീയതല ക്യാമ്പിലെ വിജയികൾക്ക് 25000, 15000, 10000 എന്നിങ്ങനെയും ക്യാഷ് അവാർഡുകൾ ലഭിക്കും. ഐ.എസ്,ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എസ്.ഐ.ആർ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ശ്രിജൻ ഇന്റേൺഷിപ്പിനുള്ള അവസരവും ഉണ്ടാകും. ഒരു വർഷത്തേക്ക് പ്രതിമാസം രണ്ടായിരം രൂപവീതം ’ഭാസ്കര സ്കോളർഷിപ്പും’ ലഭിക്കും.
Source link