KERALAMLATEST NEWS

ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഭൂമി വാങ്ങുന്നത് അട്ടിമറിക്കാൻ നീക്കം #ആസ്ഥാന മന്ദിരനിർമ്മാണം നീളുന്നു

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന എട്ട് ഏക്കർ 13 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം അട്ടിമറിക്കാൻ റവന്യു വകുപ്പിൽ ഗൂഢനീക്കം.

വില ഇടിച്ചുതാഴ്ത്തിയതിനെ തുടർന്ന് ഉടമ ഭൂമി വിട്ടുനൽകാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

കൊല്ലം കോർപ്പറേഷൻ ഇതേ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചപ്പാേൾ, സെന്റിന് 3.5 ലക്ഷം രൂപ വിലവരുമെന്നാണ് 2019ൽ കൊല്ലം തഹസീൽദാർ റിപ്പോർട്ട് നൽകിയത്. അതേ ഭൂമിക്ക് അഞ്ച് വർഷം പിന്നിടുമ്പോൾ സെന്റിന് 2.25 ലക്ഷം രൂപ മാത്രമാണ് വില്ലേജ് ഓഫീസർ നിർണയിച്ചിരിക്കുന്നത്.

17.68 കോടി രൂപ വില നിശ്ചയിച്ചുള്ള റിപ്പോർട്ടാണ് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ ആദ്യം നൽകിയത്. 2019ൽ വാങ്ങിയ വിലയുടെ വിവരങ്ങളും സമീപകാലത്ത് പ്രദേശത്ത് വില്പന നടത്തിയ ഭൂമിയുടെ ഉയർന്ന വിലയുടെ റിപ്പോർട്ടുകളും ഉടമ ഹാജരാക്കിയതോടെ വില പുനർനിർണയിക്കാൻ കളക്ടർ ആവശ്യപ്പെട്ടു.

എന്നിട്ടും വില്ലേജ് ഓഫീസർ ആദ്യ റിപ്പോർട്ട് തന്നെ നൽകി.

ഏഴ് മുതൽ പത്ത് ലക്ഷം രൂപവരെ വില ലഭിക്കാവുന്ന ഭൂമി നാല് ലക്ഷം രൂപ നിരക്കിൽ യൂണിവേഴ്സിറ്റിക്ക് നൽകാമെന്നാണ് ഉടമ സമ്മതപത്രം നൽകിയത്.

ഉദ്യോഗസ്ഥർ വില

കുറച്ചുകാണിച്ചു

# 2019ലെ വില പോലും കണക്കിലെടുത്തില്ല.

അഞ്ച് വർഷത്തിനിടയിലെ സ്വാഭാവിക വില വർദ്ധനയും പരിഗണിച്ചില്ല

# ഉദ്യോഗസ്ഥരെ കളക്ടർ വിളിച്ചുവരുത്തുകയും ഉടമ ഹാജരാക്കിയ വിവരങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയുംചെയ്തു. എന്നിട്ടും റവന്യു ഉദ്യോഗസ്ഥർ നിലപാട് മാറ്റിയില്ല.

കോടതി വഴി വാങ്ങിയത്

കരിക്കോട് ടി.കെ.എം ഷാഫി മൻസിലിൽ ജിന്ന ഷാഫി മുസലിയാർ 2015 ജനുവരി 9ന് കോടതി മുഖാന്തരമാണ് ഭൂമി വാങ്ങിയത്. ഭൂമിക്ക് 17,77,37,511 രൂപയായി. വിലയാധാര ചെലവുകൾ ഉൾപ്പടെ 20 കോടിയുടെ അടുത്ത് അന്ന് ചെലവ് വന്നിരുന്നു.

03.29 ഏക്കർ:

മുണ്ടയ്ക്കലെ ഭൂമി

17.68 കോടി:

വില്ലേജ് ഓഫീസർ

നിശ്ചയിച്ച വില

35 കോടി:

യൂണിവേഴ്സിറ്റിക്ക്

സർക്കാർ അനുവദിച്ചത്

10 കോടി:

ആദ്യഘട്ടം

നിർമ്മാണത്തിന്

‘റവന്യു വകുപ്പ് വില കുറച്ച് കാണിക്കുന്നതിനാലാണ് ഭൂമി വാങ്ങൽ നീളുന്നത്. രണ്ട് വർഷത്തിനുള്ളിൽ ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് സർക്കാർ നിർദ്ദേശം”

-ഓപ്പൺ യൂണി. അധികൃതർ

വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ക്കെ​തി​രെ​ ​ഓ​പ്പൺ
യൂ​ണി​വേ​ഴ്സി​റ്റി​ ​സി​ൻ​ഡി​ക്കേ​റ്റ്

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ​ആ​സ്ഥാ​നം​ ​നി​ർ​മ്മി​ക്കാ​ൻ​ ​കൊ​ല്ലം​ ​മു​ണ്ട​യ്ക്ക​ലു​ള്ള​ ​ഭൂ​മി​ ​വാ​ങ്ങു​ന്ന​ത് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​സ്ഥ​ല​വി​ല​ ​കു​റ​ച്ചു​കാ​ണി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​മു​ണ്ട​യ്ക്ക​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ​ർ​ക്കാ​രി​ന് ​നി​വേ​ദ​നം​ ​ന​ൽ​കാ​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സി​ൻ​ഡി​ക്കേ​റ്റി​ന്റെ​ ​തീ​രു​മാ​നം.
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ത്തി​ ​വേ​ഗ​ത്തി​ൽ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കാ​നും​ ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ടും.
സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗം​ ​അ​ഡ്വ.​ ​ബി​ജു.​കെ.​മാ​ത്യു​വാ​ണ് ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​വി.​പി.​ജ​ഗ​തി​രാ​ജ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​പ്രോ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​എ​സ്.​വി.​സു​ധീ​ർ,​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ങ്ങ​ളാ​യ​ ​ഡോ.​ ​കെ.​ശ്രീ​വ​ത്സ​ൻ,​ ​ഡോ.​ ​എ.​പാ​സ്‌​ലി​തി​ൽ,​ ​ഡോ.​ ​എം.​ജ​യ​പ്ര​കാ​ശ്,​ ​ഡോ.​ ​സി.​ഉ​ദ​യ​ക​ല,​ ​ഡോ.​ ​റെ​നി​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​പ്രൊ​ഫ.​ ​വി​ജ​യ​ൻ,​ ​കു​മാ​രി​ ​അ​നു​ശ്രീ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​മേ​യ​ത്തെ​ ​അ​നു​കൂ​ലി​ച്ചു.​ ​ര​ണ്ട് ​മാ​സം​ ​മു​മ്പാ​ണ് ​മു​ണ്ട​യ്ക്ക​ലെ​ ​ഏ​ട്ട് ​ഏ​ക്ക​ർ​ 13​ ​സെ​ന്റ് ​വ​സ്തു​വി​ന്റെ​ ​വി​ല​ ​നി​ർ​ണ​യി​ക്കാ​ൻ​ ​മു​ണ്ട​യ്ക്ക​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ 2019​ൽ​ ​ഈ​ ​ഭൂ​മി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഏ​റ്രെ​ടു​ക്കാ​ൻ​ ​ഒ​രു​ങ്ങി​യ​പ്പോ​ൾ​ 27.77​ ​കോ​ടി​ ​രൂ​പ​യാ​ണ് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​നി​ശ്ച​യി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ 17.68​ ​കോ​ടി​യു​ടെ​ ​വി​ല​ ​നി​ർ​ണ​യ​ ​റി​പ്പോ​ർ​ട്ടാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ​തി​നോ​ട് ​ഭൂ​വു​ട​മ​ ​വി​യോ​ജി​ച്ച​തോ​ടെ​ ​ക​ള​ക്ട​ർ​ ​പു​ന​ർ​ ​വി​ല​നി​ർ​ണ​യ​ ​റി​പ്പോ​ർ​ട്ട് ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ആ​ദ്യ​ ​റി​പ്പോ​ർ​ട്ട് ​ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​കു​റ​ഞ്ഞ​ ​വി​ല​ ​നി​ശ്ച​യി​ച്ച​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റു​ടെ​ ​ന​ട​പ​ടി​ ​ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്ന് ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗ​ത്തി​ൽ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നു.​ ​ഭൂ​മി​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ​ല​ഭി​ക്കാ​തി​രി​ക്കാ​ൻ​ ​ഗൂ​ഢ​നീ​ക്കം​ ​ന​ട​ക്കു​ന്നു​വെ​ന്നും​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ങ്ങ​ൾ​ ​കു​റ്ര​പ്പെ​ടു​ത്തി.


Source link

Related Articles

Back to top button