ശബരിപാത കാലതാമസം: ഉത്തരവാദിയെ വ്യക്തമാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി നീണ്ടുപോയതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണമെന്ന് സംസ്ഥാനത്ത് റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ.

സംസ്ഥാനപിന്തുണയില്ലാത്തതാണ് ശബരിപദ്ധതി നീണ്ടുപോകാൻ കാരണമെന്ന കേന്ദ്രറെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയുടെ പരാമർശം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. 1997-98 ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത.അലൈൻമെന്റ് അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങുകയും ചെയ്തതാണ്. പദ്ധതിച്ചെലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നൽകിയിട്ടും കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു.ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. ഇതിന്റെ ഭാരവും സംസ്ഥാനം സഹിക്കാനാണ് ആവശ്യപ്പെടുന്നത്.

പദ്ധതി പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്താനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. 2021 ഒക്‌ടോബറിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും താനും കേന്ദ്രത്തിന് കത്തെഴുതി. കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ടും ചർച്ച നടത്തി.വീണ്ടും ഇക്കഴിഞ്ഞ ജൂണിലും കേന്ദ്ര മന്ത്രിക്ക് വിശദമായ കത്തയച്ചെങ്കിലും ഒരനക്കവുമി

ല്ലെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.


Source link
Exit mobile version