കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണതായി സംശയം. എറണാകുളം നെട്ടൂരിലാണ് സംഭവം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്‌ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസിന്റെ മകൾ ഫിദയെ (16) ആണ് കാണാതായത്. ഫയർ ഫോഴ്‌സ് ടീമും സ്‌കൂബാ ടീമും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. മാലിന്യം കളയാനായി കായലിന് സമീപത്തേക്ക് പോയ ശേഷം കുട്ടിയെ ആരും കണ്ടിട്ടില്ല. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും ഏറെ നാളായി നെട്ടൂരിലാണ് താമസം. നാട്ടുകാരും ചെറുവള്ളങ്ങളിൽ കുട്ടിക്കായി തെരച്ചിൽ നടത്തുകയാണ്.
Source link