ഇന്നത്തെ നക്ഷത്രഫലം, ഓഗസ്റ്റ് 9, 2024


പന്ത്രണ്ട് കൂറുകാർക്കും ഇന്ന് വ്യത്യസ്ത ഫലങ്ങളാണ്. ചില രാശിക്ക് സാമ്പത്തിക നേട്ടവും തൊഴിൽ നേട്ടവും ഫലമായി വരും. സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവ ഉണ്ടാകുന്ന കൂറുകാരുണ്ട്. ബിസിനസിൽ ജാഗ്രത പുലർത്തേണ്ട രാശിക്കാരുണ്ട്. ചില കൂറുകാർക്ക് ഇന്ന് ചെലവുകൾ കൂടാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്ന പലർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. വിദേശത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും ഈ ദിവസം എങ്ങനെയായിരിക്കും? വായിക്കാം ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടം രാശിയിലെ വിദ്യാർത്ഥികൾക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമല്ല. പഠന രംഗത്ത് ചില തടസ്സങ്ങൾ നേരിടേണ്ടതായി വരും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് അനുകൂല ഫലങ്ങൾ ലഭിച്ചേക്കാം. ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാധ്യതയുണ്ട്. അമ്മയുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിൽ അശാന്തിയുടെ അന്തരീക്ഷമായിരിക്കാം. കുടുംബത്തിൽ നിന്ന് സാമ്പത്തിക പിന്തുണ വേണ്ടി വന്നേക്കും. വൈകുന്നേരം കുട്ടികളോടൊപ്പം സമയം ചെലവിടും.​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)പ്രണയ ജീവിതം നയിക്കുന്നവർക്ക് ഗുണകരമായ ദിവസമായിരിക്കാനിടയില്ല. പിരിമുറുക്കം വർധിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ സമ്മർദ്ദത്തിന് കാരണമായ അവസ്ഥകൾ വൈകുന്നേരത്തോടെ മാറും. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഇന്ന് ചില കാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ ഉപദേശം ആവശ്യമായി വരും. ബിസിനസ് ഇടപാടുകൾ ജാഗ്രതയോടെ നടത്തണം. ഇല്ലെങ്കിൽ നഷ്ടം സംഭവിക്കാനിടയുണ്ട്.​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)സ്ഥലമോ കെട്ടിടമോ വാങ്ങാനുള്ള നിങ്ങളുടെ ശ്രമം വിജയിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കൈവരിക്കാൻ സാധിക്കും. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കുടുങ്ങി കിടന്നിരുന്ന ധനം ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കും. ഏത് തരത്തിലുള്ള അധാർമ്മിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ജോലിസ്ഥലത്ത് എതിരാളികൾ നിങ്ങളുടെ ജോലിയിൽ ഏതെങ്കിലും വിധത്തിൽ തടസ്സം സൃഷ്ടിച്ചേക്കാം. ഇന്ന് ഓരോ തീരുമാനവും വളരെ ശ്രദ്ധാപൂർവം കൈക്കൊള്ളുക.​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)പരിചയ സമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശം ബിസിനസിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ വാർത്തകൾ ലഭിച്ചേക്കാം. രാഷ്ട്രീയരംഗത്തെ പ്രമുഖരുമായി ബന്ധം സ്ഥാപിക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ഗുണം ചെയ്യും. സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടും. ഇന്ന് യാത്ര വേണ്ടി വന്നേക്കാം. നിങ്ങളെ കുറിച്ച് ആർക്കെങ്കിലും തെറ്റിധാരണ ഉണ്ടാകാനോ, അല്ലെങ്കിൽ മറ്റാരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ സാധ്യതയുണ്ട്. വൈകുന്നേരം സുഹൃത്തുക്കളുമായി സന്തോഷത്തോടെ സമയം ചെലവിടും. പാർട്ട് ടൈം ജോലി നോക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്.​ചിങ്ങം (മകം, പൂരം, ഉത്രം ¼)ഒരു കുടുംബാംഗത്തിൽ നിന്ന് സന്തോഷ വാർത്ത ഉണ്ടാകും. ഇന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഒരു പരിധി വരെ നീങ്ങും. മനസിന്റെ ഭാരം ഇല്ലാതാകും. വസ്ത്ര വ്യാപാരികൾക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പ്രണയ ജീവിതം സന്തോഷകരമായി മുമ്പോട്ട് നീങ്ങും. കുടുംബാംഗങ്ങളുടെ ആരോഗ്യം നോക്കുന്നതിനൊപ്പം സ്വന്തം ആരോഗ്യ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. നിങ്ങളുടെ നേട്ടങ്ങളിലും പുരോഗതിയിലും എതിരാളികൾ അസൂയപ്പെടാനിടയുണ്ട്.​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)​കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. വ്യക്തി ബന്ധങ്ങൾ ദൃഢമാകും. കുടുംബ സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഇന്ന് അവസാനിച്ചേക്കാം. സർക്കാർ ജോലിക്കാർക്ക് ഇന്ന് വനിതാ സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം സന്തോഷത്തോടും ശാന്തതയോടും കൂടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ വാർത്തകൾ ലഭിച്ചേക്കാം.​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)​ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ഉപകാരപ്പെടും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർധിക്കാനിടയുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന വീട്ടിലെ ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ നിങ്ങൾക്ക് ധാരാളം സമയം ലഭിക്കും. തൊഴിൽ മേഖലയിൽ കുറച്ച് നാളുകളായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്കും അവസാനമാകും. നേതൃപരമായ കഴിവുകൾ വികസിക്കും. സംസാരത്തിലും പെരുമാറ്റത്തിലും കൊണ്ടുവരുന്ന നല്ല മാറ്റങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കും.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)​തൊഴിൽ മേഖലയിലെ അസ്ഥിരമായ അന്തരീക്ഷം മൂലം മനസ് അസ്വസ്ഥമാകാനിടയുണ്ട്. സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഇന്ന് നിങ്ങളുടെ സഹായം വേണ്ടിവരും. നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പല അവസരങ്ങളും ഉണ്ടാകും. ബന്ധുക്കളുമായുള്ള ബന്ധം ദൃഢമാകും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കുകയും അത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകുകയും ചെയ്യും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ പഠനത്തിൽ ഏകാഗ്രത കാണിക്കേണ്ടതുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)​ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ നേട്ടം ഉണ്ടാകാനിടയുണ്ട്. ചില കടബാധ്യതകളിൽ നിന്ന് മോചനം നേടാൻ സാധിക്കും. പ്രണയ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. വീട്ടിലേയ്ക്ക് ആവശ്യമായ ചില വസ്തുക്കൾ വാങ്ങാനിടയുണ്ട്. ഇന്ന് ചെലവുകൾ വർധിച്ചേക്കാം. എന്നാൽ വരവിനനുസരിച്ച് ചെലവുകൾ നടത്താൻ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ചില പുതിയ പ്രോജക്ടുകളുടെ ഭാഗമാകാൻ അവസരം വന്നുചേരും.​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)​തൊഴിൽ രംഗത്ത് പൂർത്തിയാകാതിരുന്ന ജോലികൾ പ്രാധാന്യം അനുസരിച്ച് ചെയ്തു തീർക്കേണ്ടതുണ്ട്. സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. നിയമപരമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ഇന്ന് ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് തിരികെ ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തേക്കാം. ജീവിത പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും.​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)​സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. പ്രണയ ജീവിതം നയിക്കുന്നവരുടെ കുടുംബാംഗങ്ങൾ പരസ്പരം പരിചയപ്പെടാനുള്ള അവസരമുണ്ടാകും. അയൽക്കാരുമായുള്ള ബന്ധം മെച്ചപ്പെടും. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. വിദേശത്തുള്ള ബന്ധുമിത്രാദികളിൽ നിന്ന് ഗുണകരമായ വാർത്ത ലഭിക്കുകാനിടയുണ്ട്. സഹോദരങ്ങൾക്കൊപ്പം വൈകുന്നേര സമയം സന്തോഷത്തോടെ ചെലവിടും.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)​ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമല്ല. ചിലർക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ വിലപിടിപ്പുള്ളവ കൈവശം വന്നുചേരാനിടയുണ്ട്. പുതിയ സംരംഭം ആരംഭിക്കാൻ ശ്രമിക്കുന്നവർക്ക് ഇന്ന് അനുകൂലമായ സമയമാണ്. വലിയ സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് പങ്കാളിയുടെ നിർദ്ദേശം കൂടെ ആരായുന്നത് നന്നായിരിക്കും. വരവിനനുസരിച്ച് ചെലവുകൾ നടത്താൻ ശ്രമിക്കുക. മാതാപിതാക്കളുടെ ഇടപെടലിലൂടെ ചില ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.


Source link

Exit mobile version