Site icon onlinekeralanews.com

ആറ് സീറ്റ് ആവശ്യപ്പെട്ട് സി.പി.എം, ​പറ്റില്ലെന്ന് സ്റ്റാലിൻ


ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ തവണത്തേതുപോലെ ആറു സീറ്റുകളെങ്കിലും വേണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെട്ട് സി.പി.എം. അഞ്ച് സീറ്റുകളിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ കണ്ട് ആവശ്യപ്പെട്ടു.ഡി.എം.കെയുമായി സഖ്യത്തിൽ തുടരാനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും എന്നാൽ, അഞ്ച് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടാനാകില്ലെന്നും ഷൺമുഖം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ സി.പി.എം രണ്ട് സീറ്റുകൾ മാത്രം നേടിയതുകൊണ്ടാണോ എണ്ണം കുറച്ചത് എന്ന ചോദ്യത്തിന്, കന്യാകുമാരി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവയുൾപ്പെടെ ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങൾ പാർട്ടിക്ക് കഴിഞ്ഞ തവണ സീറ്റുകൾ അനുവദിച്ചില്ലെന്നും ഈ ജില്ലകളിൽ ഞങ്ങൾക്ക് സീറ്റുകൾ അനുവദിച്ചിരുന്നെങ്കിൽ, ഞങ്ങൾ ആറ് സീറ്റുകളും വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Source link

Exit mobile version