സിഡ്നി: പെർത്തിൽ നടന്ന അണ്ടർ 19 ഓസ്ട്രേലിയൻ ബാഡ്മിന്റൻ ചാന്പ്യൻഷിപ്പിൽ മലയാളി താരം ഇമ്മാനുവൽ സ്റ്റീഫൻ സാം ജേതാവ്. ഫൈനലിൽ ലാൻഡൻ ഹോസിയ കുർനിയാവനെ (16-21, 21-15, 21-18)എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. പത്തനംതിട്ട മല്ലശേരി സ്വദേശിയും എംജി സർവകലാശാല മുൻ വോളിബോൾ ടീമംഗമായിരുന്ന സ്റ്റീഫൻ സാമിന്റെ പുത്രനുമാണ് ഇമ്മാനുവേൽ. സഹോദരൻ എഫ്രേം സ്റ്റീഫൻ സാം 19 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ റണ്ണറപ്പാണ്.
Source link