ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണ പദ്ധതി; രണ്ടു പേർ അറസ്റ്റിൽ

വിയന്ന: അമേരിക്കൻ ഗായിക ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഐഎസ് അനുഭാവികളെ ഓസ്ട്രിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ടൈലർ സ്വിഫ്റ്റിന്റെ വിയന്നയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ബുധനാഴ്ച രാവിലെ ലോവർ ഓസ്ട്രിയ പ്രവിശ്യയിലെ ടെർനിറ്റ്സിൽനിന്നു പത്തൊന്പതുകാരനായ ഓസ്ട്രിയൻ പൗരനാണ് ആദ്യം അറസ്റ്റിലായത്. ഉച്ചയ്ക്ക് വിയന്നയിൽ രണ്ടാമനും അറസ്റ്റിലായി. ടൈലർ സ്വിഫ്റ്റിന്റെ പരിപാടിക്കിടെ കത്തിയാക്രമണവും ചാവേർ സ്ഫോടനവും നടത്താനാണു പത്തൊന്പതുകാരൻ പദ്ധതിയിട്ടത്.
Source link