പാരീസ്: 2024 ഒളിന്പിക്സിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രീസ്റ്റൈൽ ഗുസ്തിക്കാരനായ ഇന്ത്യയുടെ അമൻ സെഹ്റാവത് വെങ്കല മെഡൽ പോരാട്ടത്തിന്. ഇന്നു നടക്കുന്ന റെപ്പെഷെയിൽ സെഹ്റാവത് പ്യൂട്ടോ റിക്കോയുടെ ദാരിയൻ ക്രൂസിനെ നേരിടും. ഇരുപത്തിയൊന്നുകാരനായ സെഹ്റാവാത് സെമി ഫൈനലിൽ ടോപ് സീഡ് ജപ്പാന്റെ റീ ഹിഗുച്ചിയോട് ടെക്നിക്കൽ സുപ്പീരിയോരിറ്റിയിൽ 10-0ന് തോറ്റു. ആദ്യമായി ഒളിന്പിക്സിനെത്തിയ സെഹ്റാവത് പ്രീക്വാർട്ടറിലും ക്വാർട്ടറിലും ടെക്നിക്കൽ സൂപ്പീരിയോരിറ്റിലൂടെയാണ് സെമി ഫൈനൽ വരെയുള്ള പ്രവേശനം. എന്നാൽ, ഈ പ്രകടനം ജാപ്പനീസ് താരത്തിനെതിരേ പുറത്തെടുക്കാനായില്ല.
ആദ്യമത്സരത്തിൽ മുൻ യൂറോപ്യൻ ചാന്പ്യൻ നോർത്ത് മാസിഡോണിയയുടെ വ്ളാഡിമിർ ഇഗോറോവിനെ 10-0നും ക്വാർട്ടറിൽ മുൻ ലോക ചാന്പ്യനും നിലവിലെ വെങ്കലമെഡൽ ജേതാവുമായ അൽബേനിയയുടെ സെലിംഖാൻ അബകറോവിനെ 12-0നുമാണ് സെഹ്റാവത് പരാജയപ്പെടുത്തിയത്.
Source link