SPORTS

ഗോദയിൽ വെങ്കല സാധ്യത


പാ​​രീ​​സ്: 2024 ഒ​​ളി​​ന്പി​​ക്സി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ഫ്രീ​​സ്റ്റൈ​​ൽ ഗു​​സ്തി​​ക്കാ​​ര​​നാ​​യ ഇ​​ന്ത്യ​​യു​​ടെ അ​​മ​​ൻ സെ​​ഹ്റാ​​വ​​ത് വെ​​ങ്ക​​ല മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ന്. ഇ​​ന്നു ന​​ട​​ക്കു​​ന്ന റെ​​പ്പെ​​ഷെ​​യി​​ൽ സെ​​ഹ്റാ​​വ​​ത് പ്യൂ​​ട്ടോ റി​​ക്കോ​​യു​​ടെ ദാ​​രി​​യ​​ൻ ക്രൂ​​സി​​നെ നേ​​രി​​ടും. ഇ​​രു​​പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​യ സെ​​ഹ്റാ​​വാ​​ത് സെ​​മി ഫൈ​​ന​​ലി​​ൽ ടോ​​പ് സീ​​ഡ് ജ​​പ്പാ​​ന്‍റെ റീ ​​ഹി​​ഗു​​ച്ചി​​യോ​​ട് ടെ​​ക്നി​​ക്ക​​ൽ സു​​പ്പീ​​രി​​യോ​​രി​​റ്റിയി​​ൽ 10-0ന് ​​തോ​​റ്റു. ആ​​ദ്യ​​മാ​​യി ഒ​​ളി​​ന്പി​​ക്സി​​നെ​​ത്തി​​യ സെ​​ഹ്റാ​​വ​​ത് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലും ക്വാ​​ർ​​ട്ട​​റി​​ലും ടെ​​ക്നി​​ക്ക​​ൽ സൂ​​പ്പീ​​രി​​യോ​​രി​​റ്റി​​ലൂ​​ടെ​​യാ​​ണ് സെ​​മി ഫൈ​​ന​​ൽ വ​​രെ​​യു​​ള്ള പ്ര​​വേ​​ശ​​നം. എ​​ന്നാ​​ൽ, ഈ ​​പ്ര​​ക​​ട​​നം ജാ​​പ്പ​​നീ​​സ് താ​​ര​​ത്തി​​നെ​​തി​​രേ പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി​​ല്ല.

ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ​മു​​ൻ യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യു​​ടെ വ്ളാ​​ഡി​​മി​​ർ ഇ​​ഗോ​​റോ​​വി​​നെ 10-0നും ​ക്വാ​​ർ​​ട്ട​​റി​​ൽ മു​​ൻ ലോ​​ക ചാ​​ന്പ്യ​​നും നി​​ല​​വി​​ലെ വെ​​ങ്ക​​ല​​മെ​​ഡ​​ൽ ജേ​​താ​​വു​​മാ​​യ അ​​ൽ​​ബേ​​നി​​യ​​യു​​ടെ സെ​​ലിം​​ഖാ​​ൻ അ​​ബ​​ക​​റോ​​വി​​നെ 12-0നു​മാ​​ണ് സെ​​ഹ്റാ​​വ​​ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.


Source link

Related Articles

Back to top button