ചാനുവിനു ഒരു കിലോയിൽ മെഡൽ നഷ്ടം
പാരീസ്: വനിതളുടെ ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് അനുവദനീയമാതിലും 100 ഗ്രാം തൂക്കം കൂടിയതിൽ ഉറച്ച മെഡൽ നഷ്ടമായതിനു പിന്നാലെ മീരബായി ചാനുവിന്റെ മെഡൽ നഷ്ടവും നേരിയ തൂക്ക വ്യത്യാസത്തിൽ. ചാനുവിന്റെ മെഡൽ നഷ്ടം ഒരു കിലോ കൂടി ഉയർത്താൻ സാധിക്കാത്തതിനെത്തുടർന്നാണ്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ഒരു കിലോ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായത്. ടോക്കിയോ ഒളിന്പിക്സിൽ വെള്ളി നേടിയ മീരാബായിക്ക് ഒരു കിലോ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. ആകെ 199 കിലോഗ്രാമുമായി താരം നാലാം സ്ഥാനത്തായി. വെങ്കലം കിട്ടിയ തായ്ലൻഡിന്റെ സുരോദ്ചന ഖാംബൗ 200 കിലോഗ്രാമാണ് ആകെ ഉയർത്തിയത്.
ചാനുവും ഖാംബൗവും സ്നാച്ചിൽ 88 കിലോഗ്രാം ഉയർത്തി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിൽ തായ് താരം 112 കിലോഗ്രാം ഉയർത്തിയപ്പോൾ ചാനുവിന് 111 കിലോഗ്രാം ഉയർത്താനേ സാധിച്ചുള്ളൂ. അവസാന ശ്രമത്തിൽ 114 കിലോഗ്രാം ഉയർത്താനുള്ള ചാനുവിന്റെ ശ്രമം വിഫലമായി.
Source link