ബാഴ്സലോണ: അപ്രതീക്ഷിതമായി പ്രവാസം അവസാനിപ്പിച്ച് കറ്റലോണിയയിൽ തിരിച്ചെത്തിയ വിഘടനവാദി നേതാവ് കാർലസ് പുജ്ഡിമോണ്ടിനെ അറസ്റ്റ് ചെയ്യാൻ ഓപ്പറേഷനുമായി സ്പാനിഷ് പോലീസ്. ബാഴ്ലസോണ നഗരത്തിൽനിന്നു പുറത്തേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. കറ്റലോണിയ പ്രദേശത്തെ സ്പെയിനിൽനിന്നു വേർപെടുത്താനായി 2017ൽ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം അറസ്റ്റ് ഒഴിവാക്കാൻ ബ്രസൽസിൽ പ്രവാസത്തിൽ കഴിയുകയായിരുന്നു.
ഇന്നലെ അപ്രതീക്ഷിതമായി ബാഴ്സലോണയിലെ കറ്റലോണിയൻ പാർലമെന്റിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു. തുടർന്ന് കാറിൽ കയറിപ്പോയ പുജ്ഡിമോണ്ടിനെ പിന്നെ ആരും കണ്ടിട്ടില്ല.
Source link