സ്‌കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ളാസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി ലാൽ (കുഞ്ഞാറ്റ) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു 12 വയസുകാരി. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞദിവസം സ്‌കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ ക്രിസ്റ്റൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അമ്മ: നീതു. സഹോദരങ്ങൾ: നോയൽ സി ലാൽ, ഏഞ്ചൽ സി ലാൽ.


Source link
Exit mobile version