WORLD
‘ബംഗ്ലാദേശിന് ഇത് രണ്ടാംസ്വാതന്ത്ര്യപ്പിറവി, ക്രമസമാധാനം പുനഃസ്ഥാപിക്കും’; മുഹമ്മദ് യൂനുസ് ധാക്കയിൽ
ധാക്ക: ബംഗ്ലാദേശിൽ ഇടക്കാലസർക്കാരിനെ നയിക്കാനൊരുങ്ങുന്ന നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് ധാക്കയിലെത്തി. പാരീസിൽനിന്നും ദുബായ് വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനത്തെത്തിയത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം അധികാരത്തിലേറാനുള്ള നടപടി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മഹത്തായ ദിവസമാണ് ഇന്നത്തേതെന്ന് വിമാനത്താവളത്തിൽ വെച്ച് യൂനുസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link