ബംഗ്ലാദേശില്‍ പാക് ISI ഇടപെട്ടു, അമ്മയെ സംരക്ഷിച്ചതിന് മോദിയോട് നന്ദിയുണ്ട്- ഹസീനയുടെ മകൻ


കൊല്‍ക്കത്ത: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ അമ്മ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീഗ് നേതാവുമായ സജീബ് വാസിദ് ജോയ്. വിരമിച്ച രാഷ്ട്രീയക്കാരിയായാണോ രാജ്യത്തേക്ക് തിരിച്ചെത്തുകയെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്താഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് പറഞ്ഞു.ബംഗ്ലാദേശിലെ പഴക്കമേറിയ പാര്‍ട്ടിയാണ് അവാമി ലീഗ്. ജനങ്ങളെ പൂര്‍ണ്ണമായി ഉപേക്ഷിച്ച് പോകാന്‍ തങ്ങള്‍ക്കാകില്ല. അവാമി ലീഗിനെ ഒഴിവാക്കി രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യം സാധ്യമല്ല. ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് യൂനുസ്, ഐക്യത്തിന്റെ സര്‍ക്കാരാണ് വേണ്ടതെന്നും പോയകാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ തന്നെ വാക്കുകളോട് നീതി പുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സബീജ് പ്രതീക്ഷ പ്രകടിപ്പിച്ചു.


Source link

Exit mobile version