ദീർഘകാല കരാർ: അപ്പീൽ നൽകാൻ കെ.എസ്.ഇ.ബി

തിരുവനന്തപുരം: ക്രമക്കേടുകളുടെ പേരിൽ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പിന്നീട് പുന:സ്ഥാപിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നടപടി നിലനിൽക്കില്ലെന്ന കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. യൂണിറ്റിന് 4.29 രൂപ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങുന്നതിനുള്ള നാല് കരാറുകളാണ് റദ്ദാക്കപ്പെട്ടത്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇനി വൈദ്യുതി കിട്ടില്ലെന്നതും കരാർ റദ്ദാകുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി കമ്മിയുണ്ടാകുമെന്നതും കണക്കിലെടുത്താണ് അപ്പീൽ നൽകുന്നത്. അപ്പീലിൽ കക്ഷിചേരണോ എന്ന് സർക്കാർ പിന്നീട് തീരുമാനിക്കും.

 കെ.​എ​സ്.​ഇ.​ബി​യിൽ ഒ​രു​ ​ഡി.​എ​ ​കു​ടി​ശിക

കെ.​എ​സ്.​ഇ.​ബി​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും​ ​ആ​ഗ​സ്റ്റ് ​ഒ​ന്നു​മു​ത​ൽ​ 3​%​ ​ഡി.​എ.,​ഡി.​ആ​ർ.​വ​ർ​ദ്ധ​ന​ ​ല​ഭി​ക്കും.​ ​കു​ടി​ശി​ക​ ​ഡി.​എ​യി​ലെ​ ​ഒ​രു​ ​ഗ​ഡു​വാ​ണി​ത്.​ 2022​ ​ജ​നു​വ​രി​ ​ഒ​ന്നു​മു​ത​ൽ​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​മു​ണ്ട്.​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കു​ടി​ശി​ക​ ​പി.​എ​ഫി​ൽ​ ​ല​യി​പ്പി​ക്കും.​ഇ​ത് 2028​ജ​നു​വ​രി​ ​ഒ​ന്നി​ന് ​മു​മ്പ്പി​ൻ​വ​ലി​ക്കാ​നാ​വി​ല്ല.​അ​തി​ന് ​മു​മ്പ് ​വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​ത​ത് ​സ​മ​യ​ത്ത് ​പി​ൻ​വ​ലി​ക്കാം.​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​ഡി.​ആ​ർ.​കു​ടി​ശി​ക​ ​പ​ത്തു​തു​ല്യ​ ​മാ​സ​ത​വ​ണ​ക​ളാ​യി​ ​വി​ത​ര​ണം​ ​ചെ​യ്യും.
2021​ഏ​പ്രി​ലി​ൽ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം​ ​കെ.​എ​സ്.​ഇ.​ബി​യി​ലും​ ​ശ​മ്പ​ളം​ ​പ​രി​ഷ്‌​ക​രി​ച്ചി​രു​ന്നു.​ ​ഇ​തോ​ടൊ​പ്പം​ ​ല​ഭി​ക്കേ​ണ്ട​ ​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ​ ​കെ.​എ​സ്.​ഇ.​ബി​യി​ലും​ ​അ​നു​വ​ദി​ച്ചി​ല്ല.
കെ.​എ​സ്.​ഇ.​ബി​യി​ൽ​ ​ഡി.​എ​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​മു​ൻ​കൂ​ർ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​ഉ​ത്ത​ര​വും​ ​ഇ​തി​നി​ടെ​ ​വ​ന്നു.​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​കെ.​എ​സ്.​ഇ.​ബി​ ​ന​ൽ​കി​യ​ ​ക​ത്ത് ​പ​രി​ഗ​ണി​ച്ച​ ​സ​ർ​ക്കാ​ർ​ ​ഡി.​എ​ ​അ​നു​വ​ദി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​തു​ട​ർ​ന്നാ​ണ് ​ബു​ധ​നാ​ഴ്ച​ ​ചേ​ർ​ന്ന​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​യോ​ഗം​ ​ഡി.​എ​ ​അ​നു​വ​ദി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഉ​ത്ത​ര​വ് ​ഇ​ന്ന​ലെ​ ​പു​റ​ത്തി​റ​ങ്ങി.


Source link
Exit mobile version