CINEMA

നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും വിവാഹിതരാകുന്നു; നിശ്ചയം നടന്റെ വീട്ടിൽവച്ച്

നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും വിവാഹിതരാകുന്നു; നിശ്ചയം നടന്റെ വീട്ടിൽവച്ച് | Naga Chaitanya, Sobhita Dhulipala

നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും വിവാഹിതരാകുന്നു; നിശ്ചയം നടന്റെ വീട്ടിൽവച്ച്

മനോരമ ലേഖകൻ

Published: August 08 , 2024 12:37 PM IST

1 minute Read

നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും

നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം ഓഗസ്റ്റ് എട്ടിന് നടക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദിലെ നടന്റെ വസതിയിൽ വച്ചാകും ചടങ്ങ് നടക്കുക. ദേശീയ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്തകൾ വന്നത്.
ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. ലളിതമായ ചടങ്ങുകളായിരിക്കും നടക്കുകയെന്ന് താരങ്ങളോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി വിവാഹനിശ്ചയത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

അടുത്തിടെ യൂറോപ്പില്‍ വച്ച് താരങ്ങള്‍ നടത്തിയ സ്വകാര്യ യാത്രയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

സായ് പല്ലവിയ്ക്കൊപ്പമുള്ള ‘തണ്ടേൽ’ എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. ദേവ് പട്ടേലിന്റെ ‘മങ്കി മാൻ’ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലുംനടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English Summary:
Naga Chaitanya, Sobhita Dhulipala engagement this afternoon

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nagachaitanya mo-entertainment-common-tollywoodnews 7bdr10oq2iroc1d3f4bpe6a8gg mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-samantha-ruth-prabhu


Source link

Related Articles

Back to top button