ഇന്ത്യൻ സിനിമയുടെ നെടുംതൂണുകൾക്കൊപ്പം ഫഹദ്; ‘വേട്ടൈയ്യൻ’ ടീമിന്റെ പിറന്നാൾ സമ്മാനം

ഇന്ത്യൻ സിനിമയുടെ നെടുംതൂണുകൾക്കൊപ്പം ഫഹദ്; ‘വേട്ടൈയ്യൻ’ ടീമിന്റെ പിറന്നാൾ സമ്മാനം | Fahadh Faasil Rajinikanth

ഇന്ത്യൻ സിനിമയുടെ നെടുംതൂണുകൾക്കൊപ്പം ഫഹദ്; ‘വേട്ടൈയ്യൻ’ ടീമിന്റെ പിറന്നാൾ സമ്മാനം

മനോരമ ലേഖകൻ

Published: August 08 , 2024 01:09 PM IST

1 minute Read

രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഫഹദ് ഫാസിൽ

ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകളുമായി ‘വേട്ടൈയ്യൻ’ ടീം. സാക്ഷാൽ അമിതാഭ് ബച്ചനും രജനികാന്തിനുമൊപ്പമുള്ള ഫഹദിന്റെ ചിത്രം പങ്കുവച്ചായിരുന്നു ആശംസ. സിനിമയുടെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷന്‍സ് ആണ് ചിത്രം പുറത്തുവിട്ടത്.

‘‘ഞങ്ങളുടെ ബർത് ഡേ ബോയ് ഇന്ത്യൻ സിനിമയുടെ രണ്ട് നെടുംതൂണുകൾക്കൊപ്പം. േവട്ടൈയ്യൻ സെറ്റിൽ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഫഹദ്.’’–ചിത്രം പങ്കുവച്ച് ലൈക കുറിച്ചു.

രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യന്‍. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നറായിരിക്കും വേട്ടയ്യൻ. ഒരു റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാരിയർ, റിതിക സിങ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. തലൈവർ രജനികാന്തിന്റെ 170-ാം ചിത്രമാണ് ലൈക്ക പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ‘വേട്ടയാൻ’. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ എസ്.ആർ. കതിർ, എഡിറ്റർ ഫിലോമിൻ രാജ്.

32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.

English Summary:
Fahadh Faasil with Rajinikanth and Amitabh Bachchan

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 4oplf6v2sp12gn614up4v5jsuh mo-entertainment-movie-rajinikanth mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-amitabh-bachchan


Source link
Exit mobile version