CINEMA

ഗീതു മോഹൻദാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’; യാത്ര തുടങ്ങിയെന്ന് യാഷ്

ഗീതു മോഹൻദാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’; യാത്ര തുടങ്ങിയെന്ന് യാഷ് | Yash Toxic

ഗീതു മോഹൻദാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’; യാത്ര തുടങ്ങിയെന്ന് യാഷ്

മനോരമ ലേഖകൻ

Published: August 08 , 2024 09:19 AM IST

1 minute Read

യാഷ്, നിർമാതാവ് വെങ്കട്ട് കെ. നാരായണ, ഗീതു മോഹൻദാസ്

കെജിഎഫ് 2വിനു ശേഷം യാഷ് നായകനാകുന്ന ‘ടോക്സിക്’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ.

ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിർമാതാവ് വെങ്കട്ട് കെ. നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, കർണാടകയിലെ സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ദർശനം നടത്തിയത്‌.

Xclusiv… YASH TO START SHOOTING ‘TOXIC’ ON 8 AUG… After the Blockbuster success of #KGF2, #Yash will begin shoot of his next film #Toxic: A Fairy Tale for Grown Ups on [Thursday] 8 Aug 2024 [8-8-8] in #Bengaluru.Interestingly, the number 8 has a strong association with… pic.twitter.com/wCrZ3db86Z— taran adarsh (@taran_adarsh) August 6, 2024

നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സായി പല്ലവിയാകും ചിത്രത്തിൽ നായികയായി എത്തുക. കന്നഡയിലെ നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. അതേസമയം യാഷിന്റെ സഹോദരിയായി ചിത്രത്തിൽ കരീന കപൂർ എത്തുന്നുവെന്ന വാർത്തകൾ നേരത്തെയുണ്ടായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം കരീന ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. കരീനയ്ക്ക് പകരം നയൻതാര ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.

English Summary:
Yash begins shoot for Geetu Mohandas’s ‘Toxic’

7rmhshc601rd4u1rlqhkve1umi-list 5nim70dfj21efais6anvqr0lue mo-entertainment-movie-geethu-mohandas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-yash mo-entertainment-common-sandalwood




Source link

Related Articles

Back to top button