KERALAMLATEST NEWS
പ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദർശിക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപ്പൊട്ടൽ തകർത്ത വയനാട് സന്ദർശിക്കും. ശനിയാഴ്ച ഉച്ചയോടെ, ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു വിവരം.
ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. സന്ദർശത്തിനു മുന്നോടിയായി എസ്.പി.ജി സംഘം എത്തുന്ന വിവരം ലഭിച്ചു. ഒരു സംഘം ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെത്തി വയനാട്ടിലേക്ക് പുറപ്പെട്ടു. രണ്ടാമത്തെ സംഘം ഇന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തും.പ്രധാനമന്ത്രി വിമാന മാർഗം കോഴിക്കോട് എത്തിയ ശേഷം വയനാട്ടിലേക്ക് പോകുമെന്നാണു സൂചന.
Source link