ഒരു ദിവസത്തെ മുഴുവൻ കലക്​ഷനും ദുരിതാശ്വാസ നിധിയിലേക്ക് നൽകും; ടീം പഞ്ചായത്ത് ജെട്ടി

ഒരു ദിവസത്തെ മുഴുവൻ കളക്ഷനും ദുരിതാശ്വാസ നിധിയിലേക്ക് നൽകും; ടീം പഞ്ചായത്ത് ജെട്ടി | relief-fund-donation-panchayath-jetty

ഒരു ദിവസത്തെ മുഴുവൻ കലക്​ഷനും ദുരിതാശ്വാസ നിധിയിലേക്ക് നൽകും; ടീം പഞ്ചായത്ത് ജെട്ടി

മനോരമ ലേഖിക

Published: August 08 , 2024 10:24 AM IST

Updated: August 08, 2024 10:32 AM IST

1 minute Read

മറിമായം ടീം തയ്യാറാക്കിയ ‘പഞ്ചായത്ത് ജെട്ടി’ എന്ന സിനിമ ഓഗസ്റ്റ് 9നു പ്രദർശിപ്പിച്ചു ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് സിനിമയുടെ നിർമാതാവും സംവിധായകനും അറിയിച്ചു. ഇതൊരു നല്ല മാതൃകയാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

”വയനാട് ദുരന്തബാധിതരെ സഹായിക്കാനായി അഭിനന്ദനീയമായ മറ്റൊരു മാതൃക കൂടെ സിനിമാമേഖലയില്‍ നിന്നും വരികയാണ്‌. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പഞ്ചായത്ത്‌ ജെട്ടി സിനിമ നാളെ (ഓഗസ്റ്റ് 9) കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോകളുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ചിത്രത്തിന്റെ സംവിധായകരിലൊരാളായ മണികണ്ഠന്‍ പട്ടാമ്പിയെ വിളിച്ചു നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു” മന്ത്രി സജി ചെറിയാൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

English Summary:
A day’s entire collection will go to the relief fund; Team Panchayat Jetty

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-telivision-marimayam f3uk329jlig71d4nk9o6qq7b4-list 36ui22t3ocut0hovbdp5euibtr


Source link
Exit mobile version