കോഴിക്കോട്: ലോട്ടറി ഫലം പുറത്തു വരുന്നതിന് 10 മിനുറ്റ് മുമ്പെടുത്ത ടിക്കറ്റിൽ ബമ്പർ സമ്മാനം. കോയമ്പത്തൂർ അമൃത എൻജിനിയറിംഗ് കോളേജിലെ ജീവനക്കാരൻ നടുവണ്ണൂർ സ്വദേശി രാകേഷിനാണ് സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം അടിച്ചത്. ചൊവ്വാഴ്ച മൂന്നു മണിക്കായിരുന്നു നറുക്കെടുപ്പ്.
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ദീപം ഏജൻസിയിലെ വിനയകൃഷ്ണനെ വിളിച്ച് ഇഷ്ടമുള്ള ലോട്ടറി മാറ്റിവയ്ക്കാൻ രാകേഷ് പറയുകയായിരുന്നു. ഫലം വന്നപ്പോൾ ഒന്നാം സമ്മാനവും. സമ്മാനം ലഭിച്ച ഉടൻ വിനയകൃഷ്ണൻ ഉടൻ രാകേഷിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ 11ഓടെ കോഴിക്കോട്ടെത്തി രാകേഷ് ലോട്ടറി കൈപറ്റി. ഏഴാം തവണയാണ് ദീപം ലോട്ടറിയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്.
Source link